TRENDING:

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ കൊച്ചുമകന്റെ ചിതയില്‍ചാടിയ മുത്തച്ഛൻ മരിച്ചു

Last Updated:

യുവാവ് ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നിലുള്ള കാരണം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മധ്യപ്രദേശ്: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ കൊച്ചുമകന്റെ ചിതയില്‍ചാടിയ വയോധികന്‍ മരിച്ചു. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് സംഭവം. രാമാവതാര്‍ (65) എന്നയാളാണ് കഴിഞ്ഞ ദിവസം കൊച്ചുമകന്‍ അഭയ്‌രാജ് യാദവിന്റെ ചിതയില്‍ ചാടി ജീവനൊടുക്കിയത്. അതേസമയം, 34 കാരനായ അഭയ്രാജ് യാദവ് വെള്ളിയാഴ്ച ഭാര്യ സവിത യാദവിനെ (30) കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നു. ഇരുവരുടെയൂം അന്ത്യകര്‍മങ്ങള്‍ വെള്ളിയാഴ്ച നടത്തുകയും ചെയ്തു. എന്നാൽ വെള്ളിയാഴ്ച രാത്രിയോടെ രാമാവതാറിനെ വീട്ടിൽ നിന്ന് കാണാതായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഭയ്‌രാജിന്റെ ചിതയ്ക്കരികിൽ രാമാവതാറിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെടുത്തത്.
News18
News18
advertisement

അഭയ്‌രാജിന്റെ മരണം രാമവതാറിനെ കടുത്ത മാനസിക പ്രയാസത്തിലാക്കിയിരുന്നു. ശനിയാഴ്ച രാവിലെയോടെ ഇദ്ദേഹവും ചിതയില്‍ ചാടി ആത്മഹത്യചെയ്തതായി വിവരം ലഭിച്ചുവെന്ന് ഡി.എസ്.പി. ഗായത്രി തിവാരി അറിയിച്ചു. അതേസമയം, അഭയ്‌രാജ്, സവിതയെ കൊലപ്പെടുത്തിയതിന് പിന്നിലുള്ള കാരണം ഇതുവരെ അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും നടന്ന മരണങ്ങളെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിഎസ്പി അറിയിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A man in Madhya Pradesh's Sidhi district died by suicide by jumping into his grandson's funeral pyre. Earlier, the grandson had killed his wife and hanged himself. Police are investigating the motive behind the killing.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ കൊച്ചുമകന്റെ ചിതയില്‍ചാടിയ മുത്തച്ഛൻ മരിച്ചു
Open in App
Home
Video
Impact Shorts
Web Stories