TRENDING:

കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് 850 ലധികം അക്കാദമിക് വിദഗ്ധർ തുറന്ന കത്തിൽ ഒപ്പിട്ടു

Last Updated:

ഡൽഹി യൂണിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, ജെഎൻയു, എന്നിവയിലെ ഫാക്കൽറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവരാണ് കത്തിൽ ഒപ്പുവച്ചിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
advertisement

കർഷകരുടെ ജീവിത നിലാവരം മെച്ചപ്പെടുമെന്നും അവരെ ചൂഷണം ചെയ്യില്ലെന്നുമുള്ള സർക്കാർ നൽകിയ ഉറപ്പിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്നും അക്കാദമിക് വിദഗ്ധർ കത്തിൽ ചൂണ്ടിക്കാട്ടുന്നു. പുതിയ നിയമങ്ങൾ കാർഷിക വ്യാപാരത്തെ എല്ലാ നിയന്ത്രണങ്ങളിൽ നിന്നും മോചിപ്പിക്കുമെന്നുംഉൽപന്നങ്ങൾക്ക് നല്ലവില കിട്ടാൻ കർഷകരെ  പ്രാപ്തമാക്കുമെന്നും കത്തിൽ പറയുന്നു.

Also Read കാർഷിക പരിഷ്കാരം: രാഷ്ട്രീയമല്ല, സാമ്പത്തിക സമൃദ്ധിയെയാണ് സ്വീകരിക്കേണ്ടത്

പുതിയ നിയമങ്ങൾ മിനിമം സപ്പോർട്ട് പ്രൈസ് (എം‌എസ്‌പി) ഇല്ലാതാക്കില്ലെന്ന് കേന്ദ്ര സർക്കാർ കർഷകർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. കാർഷിക വ്യാപാരത്തെ എല്ലാ നിയമവിരുദ്ധമായ വിപണി നിയന്ത്രണങ്ങളിൽ നിന്നും മോചിപ്പിക്കുക്കാൻ സഹായിക്കുന്നതാണെന്നും കത്തിൽ പറയുന്നു.

advertisement

ഡൽഹി യൂണിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, ജെഎൻയു, എന്നിവയിലെ ഫാക്കൽറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവരാണ് കത്തിൽ ഒപ്പുവച്ചിരിക്കുന്നത്.

സമരക്കാരോടും സർക്കാരിനോടും തങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണെന്നും കത്തിൽ പറയുന്നു.

Also Read കാർഷിക നിയമങ്ങളും രാജ്യത്തെ യഥാർത്ഥ പരിഷ്ക്കരണവാദികളുടെ മൗനവും

പഞ്ചാബ്, ഹരിയാന, പശ്ചിമ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകകരാണ് അതിശൈത്യത്തിലും ഒരു മാസത്തിലേറെയായി ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുന്നത്. പ്രക്ഷോഭകരുമായി കേന്ദ്ര സർക്കാർ  ആറ് തവണയോളം ചർച്ച നടത്തിയെങ്കിലും സമവായത്തിലെത്തിയിരുന്നില്ല.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2020 സെപ്റ്റംബറിൽ  നടപ്പാക്കിയ ഈ നിയമങ്ങളിലൂടെ  കർഷകരുടെ വരുമാനം വർധിക്കുമെന്നാണ് സർക്കാർ വാദിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/India/
കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് 850 ലധികം അക്കാദമിക് വിദഗ്ധർ തുറന്ന കത്തിൽ ഒപ്പിട്ടു
Open in App
Home
Video
Impact Shorts
Web Stories