ഇതിനിടെ, സഖ്യകക്ഷിയായ ജെജിപിയും സർക്കാരിന് മുന്നറിയിപ്പുമായി രംഗത്തെത്തി. കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഉടന്‍ പരിഹാരം കാണണമെന്ന് ജെജെപി അധ്യക്ഷന്‍ അജയ് ചൗട്ടാല ആവശ്യപ്പെട്ടു. എത്രയും പെട്ടെന്ന് സര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്‌നത്തിന് പരിഹാരം കാണണം. താങ്ങുവില സമ്പ്രദായം തുടരുമെന്ന് കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. കാര്‍ഷിക നിയമത്തില്‍ താങ്ങുവില കൂടി ഉള്‍പ്പെടുത്തണം- അജയ് ചൗട്ടാല ആവശ്യപ്പെട്ടു.
ALSO READ:CBI in Periya Case| പെരിയ കേസ് സിബിഐ തന്നെ അന്വേഷിക്കും; സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിലും തിരിച്ചടി[NEWS]Raid in KSFE ‘റെയ്ഡിൽ ദുഷ്ടലാക്കില്ല, കൂടെ നിന്ന് കണ്ണ് ഇറുക്കുന്നവരെ തിരിച്ചറിയണം'; തോമസ് ഐസക്കിനെ തള്ളി ജി സുധാകരൻ
advertisement
90 അംഗനിയമസഭയിവൽ 40 എംഎൽഎമാരാണ് ബിജെപിക്കുള്ളത്. സഖ്യകക്ഷിയായ ജെജെപിക്ക് 10ഉം പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന് 31ഉം ഐഎൻഎൽഡി, ലോഖിത് പാർട്ടി എന്നിവയ്ക്ക് ഓരോ അംഗങ്ങളുമാണുള്ളത്. ഏഴ് സ്വതന്ത്രന്മാരുമുണ്ട്. ഇതിൽ ഊർജമന്ത്രി രഞ്ജിത് സിങ് ചൗട്ടാല അടക്കം അഞ്ച് സ്വതന്ത്രരുടെ പിന്തുണയും സർക്കാരിനാണ്. കാര്‍ഷിക വിഷയവുമായി ബന്ധപ്പെട്ട് പഞ്ചാബിലെ സഖ്യകക്ഷി അകാലിദള്‍ ബിജെപിയ്ക്കുള്ള പിന്തുണ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. രാജസ്ഥാനിലെ ഒരു സ്വതന്ത്ര എംഎല്‍എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഭീഷണിയും മുഴക്കിയിട്ടുണ്ട്.