"എസ്‌ഐആറിനെ പ്രധാന വിഷയമാക്കി വോട്ട് ചെയ്യാൻ കോൺഗ്രസ് തിരഞ്ഞെടുത്തു. എന്തുചെയ്യണമെന്ന് അവരോട് പറയാൻ നമ്മൾ ആരാണ്? അവർക്ക് അവരുടെ വിഷയങ്ങൾ തിരഞ്ഞെടുക്കാം, നമുക്ക് നമ്മുടേത് തിരഞ്ഞെടുക്കാം." അബ്ദുള്ള പറഞ്ഞു.
'വോട്ട് ചോരി' പ്രചാരണം ശക്തമാക്കുന്നതിനായി കോൺഗ്രസ് ദേശീയ തലസ്ഥാനത്ത് മെഗാ റാലി നടത്തിയിരുന്നു. വോട്ടിംഗ് പ്രക്രിയയിൽ കൃത്രിമം കാണിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി ഒത്തുകളിച്ചുവെന്നാണ് പ്രധാന പ്രതിപക്ഷം ആരോപിച്ചത്. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ഈ ആരോപണങ്ങൾ തള്ളിക്കളയുന്നു.
ഇൻഡി സഖ്യം "ലൈഫ് സപ്പോർട്ടിൽ" (ജീവൻ രക്ഷിക്കാനുള്ള സംവിധാനത്തിൽ) ആണെന്ന് അബ്ദുള്ള ഒരാഴ്ച മുമ്പ് നടത്തിയ പരാമർശത്തിന് പിന്നാലെയാണ് പുതിയ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് പരിപാടിയിൽ വെച്ചായിരുന്നു അദ്ദേഹത്തിൻ്റെ വിവാദ പ്രസ്താവന.
advertisement
പ്രതിപക്ഷ സഖ്യത്തിലെ ഐക്യമില്ലായ്മയിൽ ബിജെപി നേതാവ് ഷാനവാസ് ഹുസൈൻ പരിഹസിച്ചു. "ഒമർ അബ്ദുള്ള പറഞ്ഞത് തെറ്റാണ്. ഇൻഡി സഖ്യത്തിന് ലൈഫ് സപ്പോർട്ടില്ല. അത് മരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇൻഡി സഖ്യം അവസാനിച്ചു. അതിന് ആദരാഞ്ജലി അർപ്പിക്കണം. അതിന് നേതാവോ നയമോ ഇല്ല." എന്നാണ് ഷാനവാസ് ഹുസൈൻ പ്രതികരിച്ചത്.
