TRENDING:

ശൗര്യചക്ര ജേതാവിനെ കൊന്നകേസിലെ പ്രതി കാനഡയിലെ അതിര്‍ത്തിസേനയില്‍ ജോലിചെയ്യുന്നുവെന്ന് ഇന്ത്യ

Last Updated:

ഖലിസ്ഥാനി ഭീകരനായ 'സണ്ണി' എന്നറിയപ്പെടുന്ന സന്ദീപ് സിംഗ് സിദ്ധു കാനഡയിലെ ബോര്‍ഡര്‍ പോലീസ് ഓഫീസറായി ജോലി ചെയ്യുന്നതില്‍ ഇന്ത്യ ആശങ്കയറിയിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഖലിസ്ഥാനി ഭീകരനായ 'സണ്ണി' എന്നറിയപ്പെടുന്ന സന്ദീപ് സിംഗ് സിദ്ധു കാനഡയിലെ ബോര്‍ഡര്‍ പോലീസ് ഓഫീസറായി ജോലി ചെയ്യുന്നതില്‍ ഇന്ത്യ ആശങ്കയറിയിച്ചു. ശൗര്യചക്ര ജേതാവായ ബല്‍വീന്ദര്‍ സിംഗ് സന്ധുവിന്റെ കൊലപാതകത്തിന് പിന്നില്‍ ഇയാളാണെന്നാണ് റിപ്പോര്‍ട്ട്. 2020 ഒക്ടോബറിലാണ് പഞ്ചാബിലെ ഭിഖിവിന്ദ് നഗരത്തിലെ വീട്ടില്‍ വെച്ച് ബല്‍വീന്ദര്‍ വെടിയേറ്റ് മരിച്ചത്.
ജസ്റ്റിന്‍ ട്രൂഡോ  (IMAGE: AFP)
ജസ്റ്റിന്‍ ട്രൂഡോ (IMAGE: AFP)
advertisement

1990കളില്‍ തീവ്രവാദത്തിനെതിരെ നിലയുറപ്പിക്കുകയും നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുകയും ചെയ്തതിനാണ് സന്ധുവിനെ ശൗര്യചക്ര നല്‍കി രാജ്യം ആദരിച്ചത്.

കനേഡിയന്‍ ഏജന്റ് വഴി സന്ദീപ് സിംഗ് സിദ്ധു ലഹരിമരുന്നും ആയുധങ്ങളും കടത്താന്‍ ശ്രമിച്ചിരുന്നു. ഇത് തടയാന്‍ ശ്രമിച്ചതിന്റെ പേരിലാണ് ബല്‍വീന്ദറിനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഖലിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് ലക്ബീര്‍ സിംഗ് റോഡുമായും സന്ദീപിന് ബന്ധമുണ്ട്. പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുമായും സന്ദീപിന് അടുത്ത ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സിബിഎസ്എയില്‍ (Canada Border Services Agency) സന്ദീപ് സിംഗ് സിദ്ധുവിന് ഈയടുത്ത് പ്രമോഷന്‍ ലഭിച്ചെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

advertisement

അതേസമയം കാനഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാനി ഭീകരന്‍മാരാണ് ശൗര്യചക്ര ജേതാവായ ബല്‍വീന്ദര്‍ സിംഗിന്റെ കൊലപാതകത്തിന് പിന്നിലെന്ന് എന്‍ഐഎ (നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി) ഈ ആഴ്ച സുപ്രീം കോടതിയെ അറിയിച്ചു.

സുഖ് ബിക്കാരിവാള്‍ എന്നറിയപ്പെടുന്ന സുഖ്മീത് പാല്‍ സിംഗ്, സണ്ണി ടൊറന്റോ (കാനഡയിലെ ഖാലിസ്ഥാനി ലിബറേഷന്‍ ഫോഴ്‌സ് പ്രവര്‍ത്തകന്‍), റോഡ് എന്നറിയപ്പെടുന്ന ലക്ബീര്‍ സിംഗ് (ജര്‍നെയ്ല്‍ ഭിന്ദ്രന്‍വാലയുടെ അനന്തരവന്‍. ഭീകരസംഘടനയായ ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷന്റെയും ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സിന്റെയും തലവന്‍) എന്നിവരാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും എന്‍ഐഎ സുപ്രീം കോടതിയെ അറിയിച്ചു.

advertisement

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പിന്നാലെ ഇന്ത്യ-കാനഡ നയതന്ത്ര തര്‍ക്കം മുറുകുകയാണ്. നിജ്ജറുടെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുകളാണെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണവും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാക്കി. തര്‍ക്കത്തിന് പിന്നാലെ ഇന്ത്യന്‍ ഹൈക്കമീഷണര്‍ അടക്കം ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ ഒക്ടോബറില്‍ പുറത്താക്കി. പിന്നാലെ ആക്ടിംഗ് ഹൈക്കമീഷണര്‍ അടക്കം ആറ് കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയും പുറത്താക്കിയിരുന്നു.

നിജ്ജറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ, മറ്റ് ചില നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയും ട്രൂഡോ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ട്രൂഡോയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യ പ്രതികരിച്ചു.

advertisement

2023 ജൂണ്‍ 18നാണ് ഖലിസ്ഥാന്‍ ഭീകരനായ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടത്. സറേയിലെ സിഖ് ക്ഷേത്രത്തിന് പുറത്ത് വെച്ചാണ് ഹര്‍ദീപിനെ അജ്ഞാതര്‍ കൊലപ്പെടുത്തിയത്. ഇതിനുപിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന് വ്യക്തമാക്കുന്ന വിശ്വസനീയമായ തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ വാദം. ട്രൂഡോയുടെ വാദത്തെ തള്ളി ഇന്ത്യാ ഗവണ്‍മെന്റും രംഗത്തെത്തിയിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖം വളരെയധികം ചര്‍ച്ചയായി. നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകള്‍ നല്‍കാതെ കനേഡിയന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ നല്‍കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ ഇന്ത്യന്‍ ഹൈക്കമീഷണര്‍ അടക്കം ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ ഒക്ടോബറില്‍ പുറത്താക്കി. പിന്നാലെ ആക്ടിംഗ് ഹൈക്കമീഷണര്‍ അടക്കം ആറ് കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയും പുറത്താക്കിയിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
ശൗര്യചക്ര ജേതാവിനെ കൊന്നകേസിലെ പ്രതി കാനഡയിലെ അതിര്‍ത്തിസേനയില്‍ ജോലിചെയ്യുന്നുവെന്ന് ഇന്ത്യ
Open in App
Home
Video
Impact Shorts
Web Stories