TRENDING:

SSLV- D1 | വാണിജ്യ വിക്ഷേപണ രംഗത്ത് പുതുചരിത്രം കുറിക്കാന്‍ ISRO ; SSLV-D1 വിക്ഷേപണം ഇന്ന്

Last Updated:

രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്നാണ് SSLV -D1 കുതിച്ചുയരുക

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പുതിയ ഹ്രസ്വദൂര ബഹിരാകാശ പര്യവേഷണ വാഹനമായ സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (Small Satellite Launch Vehicle -SSLV) ആദ്യ വിക്ഷേപണം ഇന്ന് നടക്കും. രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്നാണ് SSLV -D1 കുതിച്ചുയരുക.ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് രണ്ടും (EOS- 2) രാജ്യത്തെ സർക്കാർ സ്‌കൂളുകളിലെ വിദ്യാർത്ഥിനികൾ നിർമിച്ച ആസാദി സാറ്റുമാണ് (AzaadiSAT)  ഇന്ന് ഭ്രമണപഥത്തിൽ എത്തുക.
advertisement

ഭൂമധ്യരേഖയിൽ നിന്നും 350 കിലോമീറ്റർ അകലെയുള്ള, ലോവർ എർത്ത് ഓർബിറ്റിലും സൺസിംക്രനൈസ് ഓർബിറ്റിലേയ്ക്കുമുള്ള വിക്ഷേപണം ലക്ഷ്യമിട്ടാണ് SSLV-D1  പ്രഥമ ദൗത്യത്തിലേയ്ക്ക് കടക്കുന്നത്. 500 കിലോമീറ്റർ ദൂരപരിധിയിൽ 500 കിലോഗ്രാമിൽ താഴെയുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിയ്ക്കാൻ എസ്എസ്എൽവിയ്ക്ക് സാധിക്കും. വാണിജ്യ വിക്ഷേപണ രംഗത്ത് ഏറെ ഉപകാരപ്രദമാകുന്നതാണ് ഈ പുതിയ വാഹനം.ഒരാഴ്ച കൊണ്ട് എസ്എസ്എൽവി വിക്ഷേപണത്തിന് തയ്യാറാക്കാൻ സാധിക്കും. പിഎസ്എൽവിയ്ക്ക് ഇത്, 40 ദിവസം വരെയാണ്. ഇതുതന്നെയാണ് എസ്എസ്എൽവിയുടെ പ്രധാന പ്രത്യേകതയും.

'സ്പേസ് കിഡ്' പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 750 പെൺകുട്ടികൾ ചേർന്ന് വികസിപ്പിച്ച ആസാദി സാറ്റാണ് വിക്ഷേപണത്തിലെ പ്രധാന പെലോഡുകളില്‍ ഒന്ന്. എട്ട് കിലോ തൂക്കമുള്ള ആസാദി സാറ്റിന് ആറുമാസത്തെ കാലാവധിയുണ്ട്. ഹാം റേഡിയോ പ്രക്ഷേപണത്തിനുള്ള ട്രാൻസ്‌പോണ്ടറുകളും ബഹിരാകാശ ഗവേഷണത്തിനുള്ള സംവിധാനവുമാണ് ഈ നാനോ ഉപഗ്രഹത്തിലുള്ളത്. സെൽഫി കാമറയും സജ്ജീകരിച്ചിട്ടുണ്ട്.

advertisement

സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, ​ഗണിതം തുടങ്ങിയ വിഷയങ്ങളിൽ പെൺകുട്ടികളുടെ താത്പര്യം വർദ്ധിപ്പിക്കുന്നതിനും ഈ മേഖലകളിലേക്ക് കൂടുതൽ പെൺകുട്ടികളെ ആകർഷിക്കുന്നതിനുമാണ് ഐഎസ്ആർഒ ഇത്തരമൊരു നീക്കത്തിന് ചുക്കാൻ പിടിക്കുന്നത്.ഭൗമനിരീക്ഷണവും പഠനവും ഗവേഷണവുമാണ് ഇഒഎസ് 02 വിന്റെ ദൗത്യം

advertisement

ഏകദേശം 120 ടൺ ഭാരമുള്ള എസ്എസ്എൽവി റോക്കറ്റിന് 500 കിലോഗ്രാം വരെ ബഹിരാകാശത്തേക്ക് കൊണ്ടുപോകാൻ കഴിയും. കുറഞ്ഞ ചെലവ്, വേഗത, ഒന്നിലധികം ഉപഗ്രഹങ്ങളെ ഉൾക്കൊള്ളാനുള്ള സൗകര്യം, ആവശ്യാനുസരണമുള്ള വിക്ഷേപണം, വിക്ഷേപണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് ഈ എസ്.എസ്.എൽ.വിയുടെ മറ്റ് പ്രത്യേകതകൾ. ചെറിയ ഉപഗ്രഹ വിക്ഷേപങ്ങൾ നടത്താനുള്ള ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് കുതിപ്പേകുന്ന നീക്കമായിരിക്കും ഇതെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറ‍ഞ്ഞു.

500 കിലോഗ്രാം ഭാരമുള്ള മിനി, മൈക്രോ, നാനോ ഉപഗ്രഹങ്ങളെ വിക്ഷേപിക്കാൻ എസ്എസ്എൽവിക്ക് കഴിയുമെന്ന് ഐഎസ്ആർഒ ഉദ്യോഗസ്ഥർ ന്യൂസ് 18-നോട് പറഞ്ഞു.

advertisement

സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ ടീമാണ് പേലോഡുകൾ രൂപകൽപന ചെയ്തിരിക്കുന്നതെന്നും അമച്വർ റേഡിയോ ഓപ്പറേറ്റർമാർക്ക് വോയ്‌സ്, ഡാറ്റ ട്രാൻസ്മിഷൻ സാദ്ധ്യമാക്കുന്ന വിധത്തിൽ ഹാം റേഡിയോ ഫ്രീക്വൻസിയിൽ പ്രവർത്തിക്കുന്ന യു.എച്ച്.എഫ് - വി.എച്ച്.എഫ് ട്രാൻസ്‌പോണ്ടറും, ഒരു സെൽഫി ക്യാമറയും പേലോഡുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഐഎസ്ആർഒ അറിയിച്ചു. 'വിമൻ ഇൻ സ്‌പേസ്' എന്നാണ് ഈ വർഷത്തെ യു.എൻ തീം എന്നും സയൻസ്, ടെക്നോളജി മേഖലകളിൽ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആദ്യമായാണ് പെൺകുട്ടികൾ മാത്രമടങ്ങുന്ന ഇത്തരമൊരു ബഹിരാകാശ ദൗത്യം നടത്തുന്നതെന്നും സ്പേസ് കിഡ്‌സ് ഇന്ത്യയുട ചീഫ് ടെക്‌നോളജി ഓഫീസർ റിഫത്ത് ഷാറൂഖ് പറഞ്ഞു

മലയാളം വാർത്തകൾ/ വാർത്ത/India/
SSLV- D1 | വാണിജ്യ വിക്ഷേപണ രംഗത്ത് പുതുചരിത്രം കുറിക്കാന്‍ ISRO ; SSLV-D1 വിക്ഷേപണം ഇന്ന്
Open in App
Home
Video
Impact Shorts
Web Stories