ചന്ദ്രനിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യമായും അതിൻ്റെ ദക്ഷിണ ധ്രുവമേഖലയ്ക്ക് സമീപം ഇറങ്ങിയ ആദ്യ രാജ്യമായും ഇന്ത്യ മാറിയ ദിനം. ഈ ശ്രദ്ധേയമായ നേട്ടത്തോടെ, ബഹിരാകാശ പര്യവേഷണത്തിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന വൈദഗ്ധ്യത്തെ അനുസ്മരിച്ചുകൊണ്ട് ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് ചന്ദ്രയാൻ-3 ദൗത്യം വിക്ഷേപിച്ചത്. ചാന്ദ്ര ദൗത്യത്തിലെ ഇസ്രോയുടെ ചരിത്ര നേട്ടത്തെ ആദരിക്കുന്നതിനായി പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 23 നെ ദേശീയ ബഹിരാകാശ ദൗത്യമായി പ്രഖ്യാപിച്ചു. ഇന്ത്യയുടെ ശക്തിയുടെയും ബഹിരാകാശ പര്യവേഷണത്തിലെ പുരോഗതിയുടെയും പ്രതീകമായി ലാൻഡിംഗ് സൈറ്റിന് ശിവശക്തി പോയിൻ്റ് എന്ന് പ്രധാനമന്ത്രി പേരിട്ടു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 23, 2024 8:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
National Space Day 2024 | ഇന്ത്യ ചന്ദ്രനിലെത്തിയിട്ട് ഒരാണ്ട്; ആദ്യ ദേശീയ ബഹിരാകാശ ദിനം