TRENDING:

1000 കിലോമീറ്റര്‍ പിന്നിടാന്‍ എട്ട് മണിക്കൂര്‍; രാജ്യത്തെ ആദ്യത്തെ സ്ലീപ്പര്‍ വന്ദേഭാരത് ട്രാക്കിലേക്ക്

Last Updated:

പകല്‍ യാത്രകള്‍ക്ക് ചെയര്‍-കാര്‍ സീറ്റിംഗ് ഉള്ള സാധാരണ വന്ദേഭാരത് ട്രെയിനുകളില്‍ നിന്ന് വ്യത്യസ്തമായി, സ്ലീപ്പര്‍ ട്രെയിന്‍ രാത്രി യാത്രയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നീണ്ട കാത്തിരിപ്പ് അവസാനിക്കുന്നു. വന്ദേഭാരത് എക്‌സ്പ്രസിന്റെ ആദ്യത്തെ സ്ലീപ്പര്‍ ട്രെയിന്‍ പുറത്തിറക്കാന്‍ ഇന്ത്യന്‍ റെയില്‍വെ തയ്യാറെടുപ്പുകള്‍ നടത്തി വരികയാണെന്ന് ഇന്ത്യടുഡെ റിപ്പോർട്ട് ചെയ്തു. പകല്‍ മാത്രം ഓടുന്ന ട്രെയിനല്ല, മറിച്ച് ബീഹാറിലെ പാറ്റ്‌നയെയും ന്യൂഡല്‍ഹിയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു രാത്രികാല യാത്രയാണ് തയ്യാറെടുക്കുന്നത്. 16 കോച്ചുകളുള്ള ഈ ട്രെയിന്‍ വെറും എട്ട് മണിക്കൂറിനുള്ളില്‍ ഏകദേശം 1000 കിലോമീറ്റര്‍ സഞ്ചരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ ഓടുക.
വന്ദേഭാരത് സ്ലീപ്പർ
വന്ദേഭാരത് സ്ലീപ്പർ
advertisement

ദൂര്‍ഘദൂര യാത്രയില്‍ ആധുനികവും സുഖകരവും വേഗതയേറിയതുമായ ഒരു ബദലാണ് യാത്രക്കാര്‍ക്ക് നല്‍കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പട്‌നയ്ക്കും ന്യൂഡല്‍ഹിക്കും ഇടയില്‍ രാത്രി യാത്ര നടത്തുന്നവര്‍ക്ക് ഇത് ഉപയോഗപ്രദമാകും.

ആധുനിക സൗകര്യങ്ങള്‍

പകല്‍ യാത്രകള്‍ക്ക് ചെയര്‍-കാര്‍ സീറ്റിംഗ് ഉള്ള സാധാരണ വന്ദേഭാരത് ട്രെയിനുകളില്‍ നിന്ന് വ്യത്യസ്തമായി, സ്ലീപ്പര്‍ ട്രെയിന്‍ രാത്രി യാത്രയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ്. സ്ലീപ്പര്‍ ബെര്‍ത്തുകള്‍, ആധുനിക ഇന്റീരിയറുകള്‍, ദീര്‍ഘദൂര യാത്രകളില്‍ സുഖസൗകര്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്തത സൗകര്യങ്ങള്‍ എന്നിവ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.

advertisement

ഓട്ടോ സെന്‍സിംഗ് വാതിലുകള്‍, ടച്ച്-ഫ്രീ ഫിറ്റിംഗുകളുള്ള ബയോ ഡൈജസ്റ്റര്‍ ടോയ്‌ലറ്റുകള്‍, പാഡിംഗുള്ള മികച്ച രീതിയില്‍ രൂപകല്‍പ്പന ചെയ്ത ബെര്‍ത്തുകള്‍, സോഫ്റ്റ് ലൈറ്റിംഗ് എന്നിവയെല്ലാം ഇതിന്റെ പ്രത്യേകതയാണ്. ഈ സൗകര്യങ്ങള്‍ ഒരു ട്രെയിനിനേക്കാള്‍ ഉപരിയായി ഒരു ഹോട്ടല്‍ പോലെ തോന്നിപ്പിക്കുന്നു.

മികച്ച സുരക്ഷയാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ ഒരുക്കിയിരിക്കുന്നത്. അപകടങ്ങളെ പ്രതിരോധിക്കുന്ന കോച്ചുകള്‍, ആന്റി-കൊളിഷന്‍ സംവിധാനം, സിസിടിവി, അഗ്നി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കല്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

യാത്രാസമയം, ഷെഡ്യൂള്‍

പാറ്റ്‌നയെയും ഡല്‍ഹിയെയും ബന്ധിപ്പിച്ചുകൊണ്ട് ആഴ്ചയില്‍ ആറു ദിവസമാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഓടുക.

advertisement

ആകെ 16 കോച്ചുകളാണ് ട്രെയിനിനുള്ളത്. ഇതില്‍ നൂറുകണക്കിന് ബെര്‍ത്തുകള്‍ സജ്ജീകരിച്ചിരിക്കുന്നു. രാജ്യത്തെ ഏറ്റവും തിരക്കേറിയ റൂട്ടുകളില്‍ ഒന്നിലെ തിരക്ക് കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സ്ലീപ്പര്‍ വന്ദേഭാരത് ട്രെയിനിന്റെ നിരക്കുകള്‍ സംബന്ധിച്ച് ഇന്ത്യന്‍ റെയില്‍വെ കൃത്യമായ സ്ഥിരീകരണം നടത്തിയിട്ടില്ല. എങ്കിലും രാജധാനി എക്‌സ്പ്രസിന് പോലെയുള്ള പ്രീമിയര്‍ സര്‍വീസുകള്‍ക്ക് ഈടാക്കുന്ന തുക ഈടാക്കുമെന്നാണ് കരുതുന്നത്.

പാറ്റ്‌നയ്ക്കും ന്യൂഡല്‍ഹിക്കും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഈ സ്ലീപ്പര്‍ വന്ദേഭാരത് ഒരു വലിയ മാറ്റമാണ് ഉണ്ടാക്കുക. രാത്രി യാത്രയിലെ സമയം ലാഭിക്കാന്‍ കഴിയും. സുഖസൗകര്യങ്ങളും വേഗതയും പരിഗണിക്കുമ്പോള്‍ സാധാരണയുള്ള എക്‌സ്പ്രസ് ട്രെയിനുകള്‍ക്കും ബസുകള്‍ക്കും ശക്തമായ ഒരു ബദലായി ഇത് മാറും. വൃത്തിയുള്ളതും വേഗതയേറിയതും ക്ഷീണം കുറഞ്ഞഥുമായ യാത്ര ഇത് വാഗ്ദാനം ചെയ്യുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഒരു റേക്ക് പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കി. രണ്ടാമത്തെ ട്രെയിന്‍ നിര്‍മാണത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്ലീപ്പര്‍ വന്ദേഭാരത് ട്രെയിനിന്‍റെ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ വൈകാതെയുണ്ടായേക്കും. പുതുവര്‍ഷത്തിന് മുമ്പ് ഇത് പുറത്തിറക്കുമെന്നാണ് കരുതുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/India/
1000 കിലോമീറ്റര്‍ പിന്നിടാന്‍ എട്ട് മണിക്കൂര്‍; രാജ്യത്തെ ആദ്യത്തെ സ്ലീപ്പര്‍ വന്ദേഭാരത് ട്രാക്കിലേക്ക്
Open in App
Home
Video
Impact Shorts
Web Stories