TRENDING:

ഇറാൻ പടക്കപ്പലിന് അഭയം നൽകി ഇന്ത്യ; മാർച്ച് 4 മുതൽ IRIS ലവാൻ കൊച്ചിയിൽ

Last Updated:

കപ്പലിലുണ്ടായിരുന്ന 183 ജീവനക്കാർക്ക് നിലവിൽ കൊച്ചിയിലെ നേവൽ ഫെസിലിറ്റികളിൽ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്.

advertisement
കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട് ഇറാൻ യുദ്ധക്കപ്പൽ. മാർച്ച് 4 മുതൽ ഇറാന്റെ പടക്കപ്പലായ IRIS ലവാൻ കൊച്ചിയിലുണ്ട്.സാങ്കേതിക തകരാറുകൾ മൂലം മൂന്നാം പടക്കപ്പലായ ഐആർഐഎസ് ലവാൻ കൊച്ചിയിൽ അടുപ്പിക്കാൻ അനുമതി തേടി ഇറാൻ ഇന്ത്യയെ സമീപിച്ചിരുന്നു.ശ്രീലങ്കൻ തീരത്ത് ഇറാനിയൻ യുദ്ധക്കപ്പലായ ഐആർഐഎസ് (IRIS) ദേനയ്ക്ക് നേരെ അമേരിക്കൻ ആക്രമണം ഉണ്ടാകുന്നതിന് ദിവസങ്ങൾക്ക് മുൻപായിരുന്നു ഇറാൻ ഇന്ത്യയെ സമീപിച്ചത്. അന്താരാഷ്ട്ര ഫ്ലീറ്റ് റിവ്യൂവിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു IRIS ലവാൻ.
News18
News18
advertisement

2026 ഫെബ്രുവരി 28-നാണ് കപ്പൽ അടിയന്തരമായി അടുപ്പിക്കണമെന്ന ആവശ്യം ഇറാൻ ഉന്നയിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു, . തുടർന്ന് മാർച്ച് 1-ന് ഇന്ത്യൻ അധികൃതർ ഇതിന് അനുമതി നൽകുകയും മാർച്ച് 4-ന് കപ്പൽ കൊച്ചിയിൽ എത്തുകയും ചെയ്തു. കപ്പലിലുണ്ടായിരുന്ന 183 ജീവനക്കാർക്ക് നിലവിൽ കൊച്ചിയിലെ നേവൽ ഫെസിലിറ്റികളിൽ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഇറാൻ പടക്കപ്പലിന് അഭയം നൽകി ഇന്ത്യ; മാർച്ച് 4 മുതൽ IRIS ലവാൻ കൊച്ചിയിൽ
Open in App
Home
Video
Impact Shorts
Web Stories