35 ഏക്കറിലായി സ്ഥിതി ചെയ്യുന്ന ‘ സൂറത്ത് ഡയമണ്ട് ബോഴ്‌സ്’ എന്ന 15 നിലകളുള്ള വിശാലമായ ഈ സമുച്ചയം വജ്ര വ്യവസായത്തിന് വേണ്ടി മാത്രമാണ് നിർമ്മിച്ചിരിക്കുന്നത്. ഇവിടെ ഒൻപത് ചതുരാകൃതിയിലുള്ള ടവറുകളെ പരസ്പരം ബന്ധിപ്പിച്ചിച്ചിട്ടുണ്ട്. അതേസമയം 80 വര്‍ഷമായി അമേരിക്കയുടെ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ ആണ് ഏറ്റവും വലിയ ഓഫീസ് കെട്ടിടം എന്ന പേരിൽ അറിയപ്പെട്ടിരുന്നത്.
Also read: പിലിഭിത് വനത്തിലെ അപൂര്‍വയിനം കൂൺ; ആട്ടിറച്ചിയേക്കാള്‍ വിലയും രുചിയും
advertisement
കോവിഡ് മഹാമാരിയിൽ കാലതാമസം നേരിട്ടതിനെ തുടർന്ന്ഈ പദ്ധതി പൂർത്തീകരിക്കാൻ നാല് വർഷത്തോളം സമയംഎടുത്തു. എന്നാൽ അടുത്ത നവംബറോടു കൂടി പ്രധാനമന്ത്രി നരേന്ദ്രമോദി ഈ കെട്ടിടം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഓഫീസ് കെട്ടിടം വരുന്നതോടെ ബിസിനസ് ആവശ്യങ്ങൾക്കായി മുംബൈയിലേക്ക് ദിവസവും യാത്ര ചെയ്യുന്ന നിരവധി ആളുകളുടെ സമയവും പണവും ലാഭിക്കാനാകുമെന്ന് പദ്ധതിയുടെ സിഇഒ മഹേഷ് ഗധാവി പറഞ്ഞു. ” ചില ആളുകൾക്ക് അവരുടെ വീടുകളിൽ നിന്ന് ഓഫീസുകളിലേക്കും തിരികെ വീട്ടിലേക്കും വരാൻ ദിവസേന നാല് മണിക്കൂർ വരെ സമയം ചിലവഴിക്കേണ്ടി വരുന്നു. അതിനാൽ സൂററ്റിലേക്ക് ബിസിനസ്സുകൾ മാറ്റുക എന്ന ആശയംഒരു മികച്ച ഓപ്ഷൻ ആയി മാറും ” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഡൽഹി ആസ്ഥാനമായുള്ള ആർക്കിടെക്ചർ സ്ഥാപനമായ മോർഫോജെനിസിസ് ആണ് ഈ കെട്ടിടം രൂപകൽപ്പന ചെയ്തത്. ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലില്‍ നിന്ന് ‘പ്ലാറ്റിനം’ റേറ്റിംഗ് നേടുന്നതിന് യോഗ്യമായ തരത്തിലാണ് ഇതിന്റെ നിർമ്മാണം. കൂടാതെ ഊർജ്ജ ഉപഭോഗം 50% കുറച്ചുകൊണ്ടുകൂടിയാണ് കെട്ടിടത്തിന്റെ രൂപകല്പന. അതോടൊപ്പം റേഡിയന്റ് കൂളിംഗ് സിസ്റ്റം എന്നത് ഈ പദ്ധതിയുടെ ഒരു സവിശേഷത തന്നെ ആയി എടുത്തുപറയുന്നു.
കൂടാതെ ഇൻഡോർ താപനില കുറയ്ക്കുന്നതിനും സൗരോർജ്ജം കൃത്യമായ നിലയിൽ ഉപയോഗപ്പെടുത്തിക്കൊണ്ടുമുള്ള അത്യാധുനിക സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കെട്ടിടത്തിൽ 47,000 ഓഫീസ് സ്ഥലങ്ങളും 131 എലിവേറ്ററുകളും ആണ് ഉള്ളത്. ഒരു നീണ്ട ഇടനാഴിയിലൂടെ ഓഫീസുകൾ പരസ്പരം ബന്ധിപ്പിച്ച നിലയിലാണ് ഇത് സജ്ജീകരിച്ചിട്ടുള്ളത്. ഏകദേശം 3200 കോടി രൂപയുടെ പദ്ധതിയാണ് ഇതെന്നാണ് റിപ്പോർട്ട്.
Summary: India has world’s largest office situated in Surat Gujarat, beating several countries in the Europe and the US