പിലിഭിത് വനത്തിലെ അപൂര്‍വയിനം കൂൺ; ആട്ടിറച്ചിയേക്കാള്‍ വിലയും രുചിയും
- Published by:Anuraj GR
- trending desk
Last Updated:
കടുവകള്‍ വിഹരിക്കുന്ന പിലിഭിത്തിലെ നിബിഡ വനങ്ങളില്‍ ഉണ്ടാകുന്ന ഒരു തരം കാട്ടു കൂണ്‍ ആണിത്. പ്രദേശവാസികള്‍ അതിരാവിലെ വനത്തില്‍ നിന്ന് രഹസ്യമായിട്ട് ശേഖരിച്ചാണ് കത്രുവ മാര്‍ക്കറ്റില്‍ എത്തിക്കുന്നത്
ഉത്തര്‍പ്രദേശിലെ പിലിഭിത്തിലെ നിബഡ വനങ്ങളില്‍, മഴക്കാലത്ത് കാലത്ത് കാണപ്പെടുന്ന ഒരു ഇനം കൂണാണ് കത്രുവ. കത്രുവ എന്നറിയപ്പെടുന്ന ഈ കൂണ്‍ സാല്‍ മരങ്ങളുടെ വേരുകളിലാണ് ഉണ്ടാകുന്നത്. ആട്ടിറച്ചിക്ക് സമാനമായ രുചിയാണ് കത്രുവക്കും. എന്നാല്‍ സംരക്ഷിത വനപദവിയെ തുടര്‍ന്ന് കാട്ടില്‍ നിന്ന് ഇത് പറിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതേതുടര്‍ന്ന് വിപണിയില്‍ കത്രുവക്ക് ആട്ടിറച്ചിയേക്കാള്‍ വിലയാണ്.
കടുവകള്‍ വിഹരിക്കുന്ന പിലിഭിത്തിലെ നിബിഡ വനങ്ങളില്‍ ഉണ്ടാകുന്ന ഒരു തരം കാട്ടു കൂണ്‍ ആണിത്. പ്രദേശവാസികള്‍ അതിരാവിലെ വനത്തില്‍ നിന്ന് രഹസ്യമായിട്ട് ശേഖരിച്ചാണ് കത്രുവ മാര്‍ക്കറ്റില്‍ എത്തിക്കുന്നത്. 1,000 രൂപ മുതല്‍ 1,500 രൂപ വരെയാണ് ഇതിന്റെ വില. വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് വനംവകുപ്പ് നിരീക്ഷണം വര്‍ധിപ്പിച്ചതിനാല്‍ കത്രുവ പറിക്കുന്നത് വലിയ വെല്ലുവിളിയാക്കിയിരിക്കുകയാണ്. റെയ്ഡുകള്‍ വര്‍ധിച്ചതും വിപണിയില്‍ കത്രുവയുടെ ലഭ്യത ഗണ്യമായി കുറച്ചിട്ടുണ്ട്.
കത്രുവ വൃത്തിയാക്കുന്നത് വളരെ ശ്രദ്ധയോടെയായിരിക്കണം. കൂടുതല്‍ സമയവും ഇതിന് ആവശ്യമാണ്. കഷണങ്ങളായി മുറിച്ചോ അല്ലെങ്കില്‍ മുഴുവനായിട്ടോ ആണ് ഇത് തയാറാക്കാറുള്ളത്. ചിക്കന്‍ അല്ലെങ്കില്‍ മട്ടണ്‍ തയാറാക്കുന്ന പോലെ, മഞ്ഞള്‍, കുരുമുളക്, ചിക്കന്‍ മസാല, ഉള്ളി, ഗരം മസാല, മസാലകള്‍ എന്നിവയുള്‍പ്പെടെയുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ ഒരു നിര തന്നെ കത്രുവ തയാറാക്കുന്നതിന് ആവശ്യമാണ്. ഇത് സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് ആട്ടിറച്ചിക്ക് ബദലായി ഉപയോഗിക്കാവുന്നതാണ്.
advertisement
പ്രധാനമായും പിലിഭിത്തിലെ മഹോഫ് വനത്തിലാണ് ഇത് കാണപ്പെടുന്നത്. ഷാജഹാന്‍പൂര്‍, ലഖിംപൂര്‍, മൈലാനി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുളള നിരവധി വ്യാപാരികള്‍ മറ്റ് പ്രദേശങ്ങളിലേക്ക് കത്രുവ എത്തിക്കാറുണ്ട്. അതേസമയം,
പിലിഭിത് കടുവാ സങ്കേതവും വനം വകുപ്പും കാട്ടിലേക്കുള്ള അനധികൃത പ്രവേശനം കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്. കത്രുവ വിളവെടുക്കാന്‍ അനധികൃതമായി വനത്തില്‍ പ്രവേശിക്കരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൂണ്‍ കൂടുതലായി കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നത്. വെയിലത്ത് ഉണക്കിയ ഓയിസ്റ്റര്‍ കൂണുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് ഏറെ പോഷകഗുണങ്ങള്‍ നല്‍കുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് മസാചുസെറ്റ്‌സിലെ ഒരുകൂട്ടം ഗവേഷകര്‍ പറയുന്നു. വെസ്റ്റേണ്‍ സ്‌റ്റൈല്‍ ഡയറ്റ് (WSD) അല്ലെങ്കില്‍ പാശ്ചാത്യ ഭക്ഷണ രീതി കൊണ്ടുണ്ടാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ കൂണ്‍ കൊണ്ട് പരിഹാരമുണ്ടാവും.
advertisement
ദഹനത്തിനാവശ്യമായ നാരുകളും വിറ്റാമിന്‍ ഡിയും കൂണുകളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പാശ്ചാത്യ ഭക്ഷണരീതി ഏത് തരത്തില്‍ ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നുവോ അതിനെ ചെറുക്കാന്‍ കൂണുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് പഠനത്തിന്റെ നിഗമനം. പാശ്ചാത്യ ശൈലിയിലുള്ള ഭക്ഷണരീതിക്ക് കൃത്യമായ മറുമരുന്നാണ് കൂണുകള്‍. പ്രകൃതിയില്‍ നിന്ന് തന്നെ കിട്ടുന്ന ഭക്ഷണ പദാര്‍ഥമായതിനാല്‍ അതിന്റെ ഗുണങ്ങളും ഏറെയാണ്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Lucknow,Lucknow,Uttar Pradesh
First Published :
July 18, 2023 4:30 PM IST