തമിഴ്‌നാട് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് സ്‌പേസ് സോൺ ഇന്ത്യ മാർട്ടിൻ ഗ്രൂപ്പുമായി ചേർന്നാണ് റൂമി 2024 വികസിപ്പിച്ചത്. മൂന്ന് ക്യൂബ് സാറ്റലൈറ്റുകളും 50 പിക്കോ ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ടുള്ള റോക്കറ്റ് ഒരു മൊബൈൽ ലോഞ്ചർ ഉപയോഗിച്ചാണ് ഉപഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചത്. RHUMI-1-ൽ ഒരു ജനറിക്-ഇന്ധന അടിസ്ഥാനമാക്കിയുള്ള ഹൈബ്രിഡ് മോട്ടോറും ഇലക്ട്രിക്കലി ട്രിഗർ ചെയ്ത പാരച്യൂട്ട് ഡിപ്ലോയറും സജ്ജീകരിച്ചിരിക്കുന്നു.
വഴക്കത്തിനും പുനരുപയോഗത്തിനും ഊന്നൽ നൽകിയാണ് RHUMI 1 രൂപകൽപ്പന ചെയ്തത്. നിരവധി അത്യാധുനിക സാങ്കേതികവിദ്യകൾ ഇതിനുണ്ട്. ക്രമീകരിക്കാവുന്ന ലോഞ്ച് ആംഗിൾ ആണ് അതിൻ്റെ പ്രധാന കഴിവുകളിലൊന്ന്. ISRO സാറ്റലൈറ്റ് സെൻ്റർ (ISAC) മുൻ ഡയറക്ടർ ഡോ. മയിൽസ്വാമി അണ്ണാദുരൈയുടെ നേതൃത്വത്തിൽ സ്പേസ് സോണിൻ്റെ സ്ഥാപകനായ ആനന്ദ് മേഗലിംഗമാണ് RHUMI 1ന്റെ ദൗത്യം നയിക്കുന്നത്. കുറഞ്ഞ ചെലവിൽ ബഹിരാകാശ വ്യവസായത്തിൽ ദീർഘകാല പരിഹാരങ്ങൾ നൽകാൻ ലക്ഷ്യമിടുന്ന ചെന്നൈയിലെ ഒരു എയ്‌റോ-ടെക്‌നോളജി കമ്പനിയാണ് സ്‌പേസ് സോൺ ഇന്ത്യ.
advertisement