TRENDING:

ഇന്ത്യ-പാക് സംഘർഷം: ആശങ്കയറിയിച്ച് ലോകരാഷ്ട്രങ്ങൾ; മധ്യസ്ഥ ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യ

Last Updated:

ഇരു രാജ്യങ്ങളും ആത്മനിയന്ത്രണം പാലിക്കണമെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്ന പരിഹാരം കാണാൻ ശ്രമിക്കുമെന്നുമാണ് ബ്രിട്ടൻ അറിയിച്ചിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നിലവിലെ സാഹചര്യത്തിൽ ആശങ്കയറിയിച്ച് ലോകരാഷ്ട്രങ്ങള്‍. ഇരുരാജ്യങ്ങളും നിയന്ത്രണം പാലിക്കണമെന്നാണ് ബ്രിട്ടനും റഷ്യയും ഫ്രാൻസും അടക്കമുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. ജെയ്ഷ്-ഇ-മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും യുഎസ് അടക്കമുള്ള രാജ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. മധ്യസ്ഥ ശ്രമങ്ങൾക്ക് സന്നദ്ധത അറിയിച്ചു കൊണ്ടായിരുന്നു റഷ്യയുടെ പ്രതികരണം. പ്രശ്ന പരിഹാരത്തിനായി ഇടപെടൽ നടത്താൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദും അറിയിച്ചിട്ടുണ്ട്.
advertisement

Also Read-പൈലറ്റിനെ വിട്ടുകിട്ടാൻ ശ്രമം തുടങ്ങി; പാകിസ്ഥാനു മേൽ സമ്മർദ്ദം ശക്തമാക്കാൻ ഇന്ത്യ

ഇരു രാജ്യങ്ങളും ആത്മനിയന്ത്രണം പാലിക്കണമെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്ന പരിഹാരം കാണാൻ ശ്രമിക്കുമെന്നുമാണ് ബ്രിട്ടൻ അറിയിച്ചിരിക്കുന്നത്. യു എൻ സുരക്ഷാ കൗസിലിന്റെ ഇടപെടലിനായി ശ്രമിക്കുമെന്നും ബ്രട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ വ്യക്തമാക്കിയിട്ടുണ്ട്.

തീവ്രാദത്തെ ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്നായിരുന്നു യൂറോപ്യൻ യൂണിയൻ വൈസ് പ്രസിഡന്റ് ഫെഡറിക്ക മോഹേറിനിയുടെ പ്രതികരണം. മുൻ പാക് ക്രിക്കറ്റ് താരം വസീം അക്രം, സമാധാന നോബെൽ ജേതാവ് മലാല യൂസഫ് സായി എന്നിവരും സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും ശത്രു രാജ്യങ്ങളെല്ലന്നും ഭീകവാദത്തിനെതിരെ ഒരുമിച്ച് പോരാടേണ്ടവരാണെന്നുമാണ് ക്രിക്കറ്റ് താരം വസീം അക്രം ട്വിറ്ററിൽ കുറിച്ചത്. സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്നും ഇരു രാഷ്ട്രത്തലവൻമാരും ഇതിന് മുൻകൈയെടുക്കണമെന്നുമായിരുന്നു മലാലയുടെ പ്രതികരണം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്ത്യ-പാക് സംഘർഷം: ആശങ്കയറിയിച്ച് ലോകരാഷ്ട്രങ്ങൾ; മധ്യസ്ഥ ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യ