ന്യൂഡൽഹി: പാകിസ്ഥാന്‍റെ പിടിയിലായ വിംഗ് കമാൻഡറെ വിട്ടുകിട്ടാൻ ഇന്ത്യ ശ്രമം തുടങ്ങി. നയതന്ത്ര നീക്കങ്ങളിലൂടെ പാകിസ്ഥാനു മേൽ സമ്മർദ്ദം ശക്തമാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. സംഘർഷങ്ങളുടെ പശ്ചത്താലത്തിൽ രാജ്യമെങ്ങും കനത്ത ജാഗ്രതയിലാണ്. ജനീവ ഉടമ്പടി പ്രകാരം പാകിസ്ഥാന്‍റെ പിടിയിലുള്ള വിങ് കമാൻഡറെ വിട്ടു കിട്ടണമെന്ന് പാക് ഉപസ്ഥാനപതിയെ വിളിച്ചു വരുത്തി ഇന്ത്യ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
വിഷയത്തിൽ പാക് സർക്കാരിന്‍റെ ഔദ്യോഗിക പ്രതികരണം വന്ന ശേഷം ഇന്ന് തുടർ നടപടികൾ സ്വീകരിക്കാനാകും ഇന്ത്യൻ നീക്കം. പുൽവാമ ഭീകരാക്രമണത്തിൽ ജെയിഷ് ഇ മുഹമദിന് എതിരെ നടപടി ആവശ്യപ്പെട്ടുള്ള തെളിവുകളും ഇന്ത്യ പാകിസ്ഥാന് കൈമാറിയിട്ടുണ്ട്. ഇന്നലെ ഇന്ത്യൻ വ്യോമതിർത്തി ലംഘിച്ചുള്ള പാക് പ്രകോപനത്തിന് പിന്നാലെ രാജ്യത്തെ വിമനത്താവളങ്ങളിൽ ഉൾപ്പടെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചുവെങ്കിലും രാജ്യമെമ്പാടും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
'അഭിനന്ദന് രാജ്യത്തിന്‍റെ പ്രാർത്ഥന'; കാണാതായ പൈലറ്റിനെ അനുസ്മരിച്ച് രാജ്യവർധൻ റാത്തോഡ്
അതിർത്തിലും കന്നത ജാഗ്രത തുടരുകയാണ്. ഏതു സാഹചര്യവും നേരിടാൻ സേനകൾ സജ്ജമാണ്. ഇന്നലെ പ്രധാനമന്ത്രിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ട്രാവുമായും സേന തലവൻമാർ കൂടികാഴ്ച നടത്തിയിരുന്നു. ആഭ്യന്തരസാഹചര്യങ്ങള്‍ നേരിടാൻ സജ്ജമാകാൻ വിവിധ അർദ്ധ സൈനിക വിഭാഗങ്ങൾക്കും കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Islamabad, Jammu and kashmir, Jammu and kashmir map, Line of Control, Map of kashmir, Mig 21, Pakistan, Pakistan occupied kashmir, Pm modi