TRENDING:

എട്ടാം നൂറ്റാണ്ടിലെ സൂര്യക്ഷേത്രം നവീകരിക്കാന്‍ ജമ്മുകശ്മീര്‍; പദ്ധതിയ്ക്കായി ഉന്നതതല യോഗം

Last Updated:

എട്ടാം നൂറ്റാണ്ടില്‍ ഹിന്ദു ചക്രവര്‍ത്തിയായ ലളിതാദിത്യ മുക്തപാദ പണികഴിപ്പിച്ച സൂര്യക്ഷേത്രമാണ് മാര്‍ത്താണ്ഡ് സൂര്യക്ഷേത്രം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജമ്മുകശ്മീരിലെ അനന്ത്‌നാഗിലുള്ള മാര്‍ത്താണ്ഡ് സൂര്യ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനുള്ള പദ്ധതികളൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിനായുള്ള ഉന്നതതല യോഗം തിങ്കളാഴ്ച നടക്കുമെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്.
advertisement

''അനന്ത്‌നാഗില്‍ സ്ഥിതി ചെയ്യുന്ന മാര്‍ത്താണ്ഡ് സൂര്യ ക്ഷേത്രം പരിസരത്ത് ലളിതാദിത്യ മുക്തപാദ ചക്രവര്‍ത്തിയുടെ പ്രതിമ സ്ഥാപിക്കണം. ഒപ്പം കശ്മീരിലെ പുരാതന ക്ഷേത്രങ്ങളുടെ സംരക്ഷണം, പുനരുദ്ധാരണം എന്നിവ സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 1ന് യോഗം ചേരും,'' ജമ്മുകശ്മീര്‍ സര്‍ക്കാര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

എട്ടാം നൂറ്റാണ്ടില്‍ ഹിന്ദു ചക്രവര്‍ത്തിയായ ലളിതാദിത്യ മുക്തപാദ പണികഴിപ്പിച്ച സൂര്യക്ഷേത്രമാണ് മാര്‍ത്താണ്ഡ് സൂര്യക്ഷേത്രം. ഇന്ത്യയിലെ ഏറ്റവും പഴയ സൂര്യക്ഷേത്രങ്ങളിലൊന്നാണിത്. പുരാവസ്തു വകുപ്പിന് കീഴിലാണ് ഈ ക്ഷേത്രം ഇപ്പോള്‍ സംരക്ഷിച്ച് പോരുന്നത്. സിക്കന്ദര്‍ ഷാ മിരി സുല്‍ത്താന്റെ ഉത്തരവ് പ്രകാരമാണ് ക്ഷേത്രം തകര്‍ക്കപ്പെട്ടതെന്നാണ് പറയപ്പെടുന്നത്.

advertisement

കാര്‍കോട രാജവംശത്തില്‍പ്പെട്ടയാളാണ് ലളിതാദിത്യ മുക്തപാദ. ഏഴാം നൂറ്റാണ്ടില്‍ കശ്മീര്‍ ഭരിച്ചിരുന്ന ഭരണാധികാരിയായിരുന്നു ഇദ്ദേഹം. ചരിത്രകാരനായ കല്‍ഹണന്‍ തന്റെ പുസ്തകമായ രാജതരംഗിണിയില്‍ ഈ രാജവംശത്തെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്.

ജമ്മുകശ്മീരിലെ അനന്ത്‌നാഗിലെ സൂര്യക്ഷേത്രത്തിന്റെ പരിസരത്ത് ഒരു ശ്രീരാമക്ഷേത്രവും ഉണ്ട്. അയോധ്യയില്‍ നിന്ന് കൊണ്ടുവന്ന കലശം ഈ രാമക്ഷേത്രത്തില്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള ഭക്തരുടെ സാന്നിദ്ധ്യത്തില്‍ പ്രദേശവാസികള്‍ തന്നെയാണ് കലശം സ്ഥാപിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴിഞ്ഞ മാസം ജമ്മുകശ്മീര്‍ ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ മാര്‍ത്താണ്ഡ് സൂര്യക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. മാര്‍ത്താണ്ഡ് തീര്‍ത്ഥ ട്രസ്റ്റ് സംഘടിപ്പിച്ച മഹായാഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. എല്ലാവരുടെയും ക്ഷേമത്തിന് വേണ്ടി താന്‍ പ്രാര്‍ത്ഥിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
എട്ടാം നൂറ്റാണ്ടിലെ സൂര്യക്ഷേത്രം നവീകരിക്കാന്‍ ജമ്മുകശ്മീര്‍; പദ്ധതിയ്ക്കായി ഉന്നതതല യോഗം
Open in App
Home
Video
Impact Shorts
Web Stories