TRENDING:

ഇന്ത്യയിലെ ഏറ്റവും ധനികനായ എംഎൽഎയുടെ ആസ്തി 1413 കോടി രൂപ

Last Updated:

ഇന്ത്യയിലുടനീളമുള്ള നിയമസഭകളിലെ അംഗങ്ങളുടെ ശരാശരി ആസ്തി 13.63 കോടി രൂപയാണ്, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിപ്പോർട്ടിലാണ് പുതിയ കണക്കുകൾ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയിലെ ഏറ്റവും ധനികനായ എംഎൽഎ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ആണെന്ന് പുതിയ കണക്കുകൾ. 1413 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ഇന്ത്യയിലുടനീളമുള്ള നിയമസഭകളിലെ അംഗങ്ങളുടെ ശരാശരി ആസ്തി 13.63 കോടി രൂപയാണ്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിപ്പോർട്ടിലാണ് പുതിയ കണക്കുകൾ ഉള്ളത്.
ഡി.കെ. ശിവകുമാര്‍
ഡി.കെ. ശിവകുമാര്‍
advertisement

28 സംസ്ഥാന അസംബ്ലികളിൽ നിന്നും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 4,001 സിറ്റിങ് എംഎൽഎമാരുടെ ആസ്തി വിശകലനം ചെയ്താണ് കണക്കെടുപ്പ് നടന്നത്. മറ്റൊരു കോൺഗ്രസ് എംഎൽഎയായ പ്രിയകൃഷ്ണയുടെ ആസ്തി 881 കോടി രൂപയാണ്. അതേസമയം, പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു ബിജെപി എംഎൽഎയുടെ ആസ്തി 1700 രൂപ മാത്രമാണ്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള 10 എംഎൽഎമാർ

1. ഡി.കെ ശിവകുമാർ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – കനകപുര, കർണാടക, ആകെ ആസ്തി: 1413 കോടി രൂപ

advertisement

2. കെ.എച്ച് പുട്ടസ്വാമി ഗൗഡ (ഐഎൻഡി) – ഗൗരിബിദാനൂർ, കർണാടക, ആകെ ആസ്തി: 1267 കോടി രൂപ

3. പ്രിയകൃഷ്ണ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – ഗോവിന്ദരാജനഗർ, കർണാടക, ആകെ ആസ്തി: 1156 കോടി രൂപ

4. എൻ. ചന്ദ്രബാബു നായിഡു (ടിഡിപി) – കുപ്പം, ആന്ധ്രാപ്രദേശ് , ആകെ ആസ്തി: 668 കോടി രൂപ

5. ജയന്തിഭായ് സോമാഭായ് പട്ടേൽ (ബിജെപി) – മൻസ, ഗുജറാത്ത് , ആകെ ആസ്തി: 661 കോടി രൂപ

advertisement

6. സുരേഷ ബി എസ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – ഹെബ്ബാൾ, കർണാടക 2023 – ആകെ ആസ്തി: 648 കോടി രൂപ

7. വൈഎസ് ജഗൻ മോഹൻ റെഡ്ഡി (വൈഎസ്ആർസിപി) – പുലിവെൻഡ്‌ല, ആന്ധ്രാപ്രദേശ് 2019 – ആകെ ആസ്തി: 510 കോടി രൂപ

8. പരാഗ് ഷാ (ബിജെപി) – ഘട്‌കോപ്പർ ഈസ്റ്റ്, മഹാരാഷ്ട്ര 2019 – ആകെ ആസ്തി: 500 കോടി രൂപ

9. ടി.എസ്. ബാബ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – അംബികാപൂർ, ഛത്തീസ്ഗഡ് 2018 – ആകെ ആസ്തി: 500 കോടി രൂപ

advertisement

10. മംഗൾപ്രഭാത് ലോധ (ബിജെപി) – മലബാർ ഹിൽ, മഹാരാഷ്ട്ര 2019 – ആകെ ആസ്തി: 441 കോടി രൂപ

ഇന്ത്യയിലെ ഏറ്റവും വരുമാനം കുറഞ്ഞ 10 എംഎൽഎമാർ

1. നിർമൽ കുമാർ ധാര (ബിജെപി) – ഇൻഡസ് (എസ്‌സി), പശ്ചിമ ബംഗാൾ, ആകെ ആസ്തി: 1,700 രൂപ

2. മകരന്ദ മുദുലി (ഐഎൻഡി) – രായഗഡ, ഒഡീഷ, ആകെ ആസ്തി: 15,000 രൂപ

3. നരീന്ദർ പാൽ സിംഗ് സാവ്ന (എഎപി) – ഫാസിൽക, പഞ്ചാബ്, ആകെ ആസ്തി: 18,370 രൂപ

advertisement

4. നരീന്ദർ കൗർ ഭരജ് (എഎപി) – സംഗ്രൂർ, പഞ്ചാബ് , ആകെ ആസ്തി: 24,409 രൂപ

5. മംഗൾ കാളിന്ദി (ജെഎംഎം) – ജുഗ്സലായ് (എസ്‌സി), ജാർഖണ്ഡ്, ആകെ ആസ്തി: 30,000 രൂപ

6. പുണ്ഡരീകാക്ഷ സാഹ (എ.ഐ.ടി.സി) – നബാദ്വിപ്പ്, പശ്ചിമ ബംഗാൾ , ആകെ ആസ്തി: 30,423 രൂപ

7. രാം കുമാർ യാദവ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – ചന്ദ്രപൂർ, ഛത്തീസ്ഗഡ്, ആകെ ആസ്തി: 30,464 രൂപ

8. അനിൽ കുമാർ അനിൽ പ്രധാൻ (എസ്പി) – ചിത്രകൂട്, ഉത്തർപ്രദേശ്, ആകെ ആസ്തി: 30,496 രൂപ

9. രാം ദങ്കോർ (ബിജെപി) – പന്ദന (എസ്ടി), മധ്യപ്രദേശ് , ആകെ ആസ്തി: 50,749 രൂപ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

10. വിനോദ് ഭിവ നിക്കോൾ (സിപിഐ (എം)) – ദഹനു (എസ്ടി), മഹാരാഷ്ട്ര, ആകെ ആസ്തി: 51,082 രൂപ

മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്ത്യയിലെ ഏറ്റവും ധനികനായ എംഎൽഎയുടെ ആസ്തി 1413 കോടി രൂപ
Open in App
Home
Video
Impact Shorts
Web Stories