TRENDING:

'ഇന്ത്യയുടെ വളർച്ചയിൽ പ്രവാസികളുടെ പങ്ക്'; അമേരിക്കയിലെ ഇന്ത്യൻ പ്രവാസികളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

Last Updated:

'ഇന്ത്യയുടെ വളർച്ചയിൽ പ്രവാസികളുടെ പങ്ക്' എന്ന തീം അടിസ്ഥാനമാക്കി നടക്കുന്ന പരിപാടി ജൂൺ 23 ന് വാഷിംഗ്ടണിലെ റൊണാൾഡ് റീഗൻ ബിൽഡിംഗിലായിരിക്കും നടക്കുക.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അമേരിക്കൻ സന്ദർശനത്തിന്റെ ഭാ​ഗമായി രാജ്യത്തെ ഇന്ത്യൻ പ്രവാസികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ‘ഇന്ത്യയുടെ വളർച്ചയിൽ പ്രവാസികളുടെ പങ്ക്’ (Indian Diaspora Role in India’s Growth Story) എന്ന തീം അടിസ്ഥാനമാക്കി നടക്കുന്ന പരിപാടി ജൂൺ 23 ന് വാഷിംഗ്ടണിലെ റൊണാൾഡ് റീഗൻ ബിൽഡിംഗിലായിരിക്കും നടക്കുക. പ്രാദേശിക സമയം വൈകുന്നേരം 7 മണി മുതൽ 9 വരെയാണ് പരിപാടി നടത്തുക.
നരേന്ദ്ര മോദി
നരേന്ദ്ര മോദി
advertisement

യുഎസ് ഇന്ത്യൻ കമ്മ്യൂണിറ്റി ഫൗണ്ടേഷനാണ് (US Indian Community Foundation) പരിപാടി സംഘടിപ്പിക്കുന്നത്. ഏകദേശം 1,600 ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് റൊണാൾഡ് റീഗൻ ബിൽഡിംഗിലെ ആട്രിയം (atrium). ഇതിന് 8,100 ചതുരശ്ര അടി വിസ്തീർണം ഉണ്ട്.

ചടങ്ങിന്റെ ഭാ​ഗമായി, പ്രശസ്ത ആഫ്രിക്കൻ-അമേരിക്കൻ ഗായിക മേരി മിൽബെൻ പ്രധാനമന്ത്രി മോദിക്കും അതിഥികൾക്കും വേണ്ടി സംഗീതപരിപാടി അവതരിപ്പിക്കും. 2020-ൽ, ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റെ 74-ാം വാർഷികത്തോടനുബന്ധിച്ചും 2020-ലെ ദീപാവലി ആഘോഷത്തോട് അനുബന്ധിച്ചും മേരി മിൽബെൻ വിർച്വൽ സം​ഗീത പരിപാടി അവതരിപ്പിച്ചിരുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ​ഗാനവും ദീപാവലിയോട് അനുബന്ധിച്ച് ‘ഓം ജയ് ജഗദീഷ് ഹരേ’ എന്ന ഹിന്ദു ശ്ലോകവുമാണ് ആലപിച്ചത്. അമേരിക്കയിലും ഇന്ത്യയിലും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് ഈ പരിപാടി കണ്ടത്. ജോർജ്ജ് ഡബ്ല്യു ബുഷ്, ബറാക് ഒബാമ, ഡൊണാൾഡ് ട്രംപ്, ജോ ബൈഡൻ എന്നീ അമേരിക്കൻ യുഎസ് പ്രസിഡന്റുമാർക്കായി മേരി മിൽബെൻ ദേശീയ ഗാനവും ദേശഭക്തി ​ഗാനങ്ങളും പാടിയിട്ടുണ്ട്.

advertisement

Also read-Mann Ki Baat | മൻ കീ ബാത്തിൽ ഛത്രപതി ശിവജിയെ അനുസ്മരിച്ച് പ്രധാനമന്ത്രി; മികച്ച മുന്നൊരുക്കവും കച്ച് ജനതയുടെ ധൈര്യവും ബിപോർജോയിയെ മറികടന്നുവെന്ന് നരേന്ദ്ര മോദി

”അമേരിക്കയിൽ വിജയകരമായ ജീവിതം നയിക്കുകയാണെങ്കിൽ പോലും പല പ്രവാസികൾക്കും അവരുടെ മാതൃരാജ്യം ഏറെ പ്രധാനപ്പെട്ടതാണ്. ഇന്ത്യ ഇന്നും അവരുടെ ഐഡന്റിറ്റിയുടെ ഒരു പ്രധാന ഭാഗം തന്നെയായി തുടരുന്നു. അവരുടെ മാതൃരാജ്യത്തിന്റെ ഓർമകൾ, അവരുടെ പാരമ്പര്യങ്ങൾ, പൂർവികരിൽ നിന്ന് ലഭിച്ച മൂല്യങ്ങൾ എന്നിവയെല്ലാമാണ് ഇവിടുത്തെ പ്രവാസികളുടെ ജീവിതത്തെ രൂപപ്പെടുത്തിയത്. ഇന്ത്യയുമായുള്ള ഈ വൈകാരിക ബന്ധമാണ് യുഎസ് ഇന്ത്യൻ കമ്മ്യൂണിറ്റി ഫൗണ്ടേഷന്റെ രൂപീകരണത്തിന് പിന്നിലെ പ്രേരകശക്തി”, സംഘടനയിലെ വക്താക്കൾ പറഞ്ഞു.

advertisement

ഇന്ത്യൻ സമൂഹം അവരുടെ രാജ്യത്തോടു കാണിക്കുന്ന പ്രതിബദ്ധതയുടെ തെളിവാണ് ഇത്തരം സംഘടനകളുടെ രൂപീകരണം എന്നും യുഎസ് ഇന്ത്യൻ കമ്മ്യൂണിറ്റി ഫൗണ്ടേഷൻ പറഞ്ഞു. “ഇന്ത്യയോടുള്ള അവരുടെ സ്നേഹം പ്രകടിപ്പിക്കാനും രാജ്യത്തിന്റെ പുരോഗതിക്ക് സംഭാവന നൽകാനും തങ്ങളുടെ സാംസ്കാരിക പൈതൃകം ഭാവി തലമുറകൾക്ക് കൈമാറുന്നുവെന്ന് ഉറപ്പാക്കാനുമുള്ള ഒരു വേദിയാണിത്. അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനും അവരുടെ മാതൃരാജ്യത്തിനും ഇടയിൽ ഒരു മദ്ധ്യവർത്തിയായി പ്രവർത്തിക്കാനും സ്വത്വബോധവും സമത്വ ബോധവും വളർത്തിയെടുക്കാനും യുഎസ് ഇന്ത്യൻ കമ്മ്യൂണിറ്റി ഫൗണ്ടേഷൻ ലക്ഷ്യമിടുന്നു,” സംഘടനയിലെ വക്താക്കൾ കൂട്ടിച്ചേർത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
'ഇന്ത്യയുടെ വളർച്ചയിൽ പ്രവാസികളുടെ പങ്ക്'; അമേരിക്കയിലെ ഇന്ത്യൻ പ്രവാസികളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
Open in App
Home
Video
Impact Shorts
Web Stories