ഫെബ്രുവരി 28-ന് ഇറാനെതിരെ ഇസ്രായേലും അമേരിക്കയും ചേർന്ന് നടത്തിയ 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' (Operation Epic Fury) എന്ന സൈനിക നീക്കത്തിനിടെയാണ് ഖമേനി കൊല്ലപ്പെട്ടത്. ഈ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം പുസ്തകത്തിൽ ഒപ്പിട്ടത്.
അലി ഖമനയിയുടെ വധത്തെ ഇന്ത്യ അപലപിക്കാത്തതിനെതിരെ കോൺഗ്രസും പ്രതിപക്ഷ കക്ഷികളും നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. ഇന്ത്യയുടെ അതിഥിയായി എത്തിയ ഇറാന്റെ യുദ്ധക്കപ്പൽ IRIS ദേന തകർത്തതുമായി ബന്ധപ്പെട്ട് ഇന്ത്യ പ്രതികരിക്കാത്തതിലും രാഷ്ട്രീയ വിമർശനങ്ങൾ ഉയർന്നിരുന്നു.
advertisement
രാജ്യത്തിന് സുസ്ഥിരമായ ഒരു നേതൃത്വം ആവശ്യമായ സമയത്ത്, പ്രധാനമന്ത്രി ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണം പണയപ്പെടുത്തിയിരിക്കുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ വധത്തിൽ പോലും മോദി സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാരിന്റെ ഈ മൗനം തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശും പറഞ്ഞിരുന്നു.
ഈ വാർത്ത അടുത്തിടെ വന്നതാണ്, നിങ്ങൾ ആദ്യം ഈ വാർത്ത വായിക്കുന്നത് ന്യൂസ് 18 മലയാളത്തിലാണ്. ഇതേ ലേഖനത്തിൽ ഞങ്ങൾ കൂടുതൽ വിശദാംശങ്ങൾ ചേർക്കുന്നു. കൂടുതൽ വിശദാംശങ്ങൾക്കായി പുതുക്കുന്നത് തുടരുക. malayalam.news18.com-മായി ബന്ധപ്പെട്ട് തുടരുക, ഏറ്റവും പുതിയ വാർത്തകൾ നേടുക.
