ചിരാഗ് അടുത്തിടെ കാനഡയിൽ എംബിഎ പഠനം പൂർത്തിയാക്കിയിരുന്നു. വർക്ക് പെർമിറ്റ് ലഭിച്ച് ജോലി ചെയ്ത് വരികയായിരുന്നു. ”കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഞാൻ അവനോട് സംസാരിച്ചിരുന്നു. അവൻ സന്തോഷവാനായിരുന്നു. അവന് ആരോടും ശത്രുത ഇല്ലായിരുന്നു. ഞങ്ങൾക്ക് നീതി വേണം, എന്തിനാണ് അവനെ വെടിവെച്ച് കൊന്നതെന്ന് ഞങ്ങൾക്ക് അറിയണം ” റോമിത് പറഞ്ഞു. ചിരാഗ് വെടിയേറ്റ് മരിച്ചതായി കനേഡിയൻ പോലീസാണ് വിളിച്ച് അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
"കനേഡിയൻ പോലീസിൽ നിന്നും ഞങ്ങൾക്ക് ഒരു ഇമെയിൽ ലഭിച്ചു. തങ്ങൾ അന്വേഷണം നടത്തി വരികയാണെന്നും ആരാണ് കൊലപാതകത്തിന് പിന്നിലെന്ന് ഇതുവരെ വ്യക്തമല്ലെന്നും അവർ പറഞ്ഞതായി ”റോമിത് കൂട്ടിച്ചേർത്തു. ചിരാഗ് നിലവിൽ ഒരു മാൻപവർ സെക്യൂരിറ്റി ഏജൻസിയിൽ ജോലി ചെയ്യുകയായിരുന്നു. 2022ലാണ് ചിരാഗ് കാനഡയിലേക്ക് പോയത്. “മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. മൃതദേഹം തിരികെ കൊണ്ടുവരാൻ എംബസിയും ഇന്ത്യാ ഗവൺമെൻ്റും സഹായിക്കണം ”ചിരാഗിന്റെ കുടുംബം പറഞ്ഞു.
advertisement