ഇപ്പോൾ നടത്തിയ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഭീഷണി നൽകി കൊണ്ടാണ് മിക്കവരും പ്രതികരിച്ചിരിക്കുന്നത്. വീണ്ടും ഒരു സർജിക്കൽ സ്ട്രൈക്ക് ഉണ്ടാകുമെന്നും കരുതിയിരിക്കാനായിരുന്നു മറ്റ് ചിലരുടെ പ്രതികരണം. വിഷയത്തിൽ പ്രതികരിക്കുന്ന മലയാളികളും രൂക്ഷമായ ഭാഷയിലാണ് പ്രതികരിക്കുന്നത്. പാകിസ്ഥാൻ സർക്കാരിന്റെ ഔദ്യോഗിക പരിപാടിയുടെ ഫോട്ടോ പങ്കുവെച്ച് പ്രധാനമന്ത്രിയുടെ പോസ്റ്റിന് കീഴെയാണ് ഇന്ത്യക്കാർ രോഷപ്രകടനം നടത്തുന്നത്.
advertisement
Also read: 78 ബസുകൾക്കിടയിലേക്ക് സ്ഫോടക വസ്തുക്കളുമായി ആ കാർ ഇടിച്ചുകയറി; രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഇങ്ങനെ
പുൽവാമ ജില്ലയിലെ അവന്തിപുരയിൽ സി ആർ പി എഫ് ജവാൻമാരുടെ വാഹന വ്യൂഹത്തിനു നേരെ നടന്ന ആക്രമണത്തില്‍ ഇതുവരെ 40 സിആർപി എഫ് സൈനികരാണ് വീരമൃത്യു വരിച്ചത്. എഴുപത്തിയെട്ടു ബസുകളിലായി രണ്ടായിരത്തി അഞ്ഞൂറ് സൈനികർ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിലേക്ക് ചാവേർ കാർ ഇടിച്ചു കയറ്റുകയായിരുന്നു. പരിശീലനം കഴിഞ്ഞ് സൈനികര്‍ ജമ്മു ശ്രീനഗര്‍ ദേശീയ പാതയിലൂടെ സഞ്ചരിക്കവെയായിരുന്നു ആക്രമണം.
അതേസമയം സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകാനുള്ള തയാറെടുപ്പിലാണ് കേന്ദ്ര സർക്കാർ. ഭീകരർ ഒരിക്കലും മറക്കാത്ത തിരിച്ചടി നൽകുമെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി വ്യക്തമാക്കി.
