78 ബസുകൾക്കിടയിലേക്ക് സ്ഫോടക വസ്തുക്കളുമായി ആ കാർ ഇടിച്ചുകയറി; രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഇങ്ങനെ

Last Updated:

ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

ന്യൂഡൽഹി: പരിശീലനം കഴിഞ്ഞ് ജമ്മു - ശ്രീനഗര്‍ ദേശീയ പാതയിലൂടെ സൈനികര്‍ സഞ്ചരിക്കവെയാണ് രാജ്യത്തെ നടുക്കിയ ആ ആക്രമണം നടന്നത്. 78 ബസുകളിലായി 2500 ഓളം സി ആർ പി എഫ് ജവാൻമാർ ആയിരുന്നു ആ വാഹനവ്യൂഹത്തിൽ ഉണ്ടായിരുന്നത്.
വാഹനവ്യൂഹത്തിനു നേരെ 350 കിലോ സ്ഫോടക വസ്തുക്കൾ നിറച്ച ഒരു കാർ ഇടിച്ചു കയറുകയായിരുന്നു. സ്ഫോടനത്തിൽ ഒരു ബസ് പൂർണമായും തകർന്നു.
ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
ശ്രീനഗറിൽ നിന്ന് 20 കിലോമീറ്റർ അകലെ പുല്‍വാമ ജില്ലയിലെ അവന്തിപുരയിലാണ് സി ആര്‍ പി എഫ് ജവാന്‍മാരുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം നടന്നത്. പരുക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
advertisement
സൈനികരില്‍ പലരുടേയും നില ഗുരുതരമാണ്. 78 വാഹനങ്ങളിലായി 2500 സൈനീകരാണ് സഞ്ചരിച്ചിരുന്നത്. സ്‌ഫോടനത്തിന് ശേഷം സൈനീക വാഹനത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതായി പ്രദേശവാസികള്‍ പറഞ്ഞു.
ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് നാളെ കശ്മീരിലെത്തും. ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. സൈന്യം ഉടന്‍ തിരിച്ചടി നല്‍കുമെന്നും സൂചനയുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
78 ബസുകൾക്കിടയിലേക്ക് സ്ഫോടക വസ്തുക്കളുമായി ആ കാർ ഇടിച്ചുകയറി; രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഇങ്ങനെ
Next Article
advertisement
ധനുഷിന്റേയും വിജയ് സേതുപതിയുടെയും സംവിധായകൻ ഇനി ചിലമ്പരശനൊപ്പം; വെട്രിമാരന്റെ 'അരസൻ'
ധനുഷിന്റേയും വിജയ് സേതുപതിയുടെയും സംവിധായകൻ ഇനി ചിലമ്പരശനൊപ്പം; വെട്രിമാരന്റെ 'അരസൻ'
  • വെട്രിമാരൻ ആദ്യമായി ചിലമ്പരശൻ നായകനാകുന്ന ചിത്രത്തിന് 'അരസൻ' എന്ന് പേര് നൽകി.

  • കലൈപ്പുലി എസ്. താണു നിർമ്മിക്കുന്ന 'അരസൻ' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

  • വെട്രിമാരൻ-കലൈപ്പുലി എസ്. താണു ടീം 'അസുരൻ' ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'അരസൻ'.

View All
advertisement