ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ഉച്ചകോടിയില്‍ ഏതാനും മാര്‍ഗങ്ങളും പ്രധാനമന്ത്രി നിര്‍ദേശിച്ചു. രാസവളങ്ങളുടെ ലഭ്യത, ഇന്ത്യന്‍ കാര്‍ഷിക പ്രതിഭകളെ ഉപയോഗിക്കുന്നതിനുള്ള സംവിധാനം, തിന പോലുള്ള പോഷകസമൃദ്ധമായ ബദല്‍ ഉല്‍പ്പന്നങ്ങള്‍, പ്രകൃത്യാ ഉള്ള കൃഷി രീതി എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകളുടെ വികസനത്തില്‍ നിന്ന് സ്ത്രീകള്‍ നയിക്കുന്ന വികസനത്തിലേക്ക് ഇന്ത്യയുടെ സമീപനം മാറിയെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള ഏതാനും മാര്‍ഗങ്ങളും പ്രധാനമന്ത്രി നിര്‍ദേശിച്ചതായി അദ്ദേഹംട്വീറ്ററില്‍ വ്യക്തമാക്കി.
advertisement
ഉച്ചകോടിയിലെ 'മികച്ച ഭാവിയ്ക്കായുള്ള നിക്ഷേപം: കാലാവസ്ഥ, ഊര്‍ജം, ആരോഗ്യം' എന്ന സെഷനിൽകാലാവസ്ഥാ പ്രതിബദ്ധതയോടുള്ളഇന്ത്യയുടെ സമര്‍പ്പണമാണ് രാജ്യത്തിന്റെ പ്രവൃത്തികളില്‍ നിന്ന് വ്യക്തമാകുന്നതെന്ന് മോദി വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ജി7-ലെ സമ്പന്ന രാജ്യങ്ങള്‍ പിന്തുണയ്ക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇതിന് പുറമെ, ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന ക്ലീന്‍ എനര്‍ജി സാങ്കേതിക വിദ്യകളുടെ വലിയ വിപണി പ്രയോജനപ്പെടുത്താന്‍ രാജ്യങ്ങളെ ക്ഷണിക്കുകയും ചെയ്തു.
ഉച്ചകോടിയിലെ സെഷന് മുമ്പായി പ്രധാനമന്ത്രി മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ എന്നീ നേതാക്കൾക്ക് ഹസ്തദാനം നല്‍കുകയും സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ജൂണ്‍ 26 ആരംഭിച്ച ഉച്ചകോടി ഇന്ന് അവസാനിക്കും. ബവേറിയന്‍ ആല്‍പ്സിലെ ഷ്ലോസ് എല്‍മാവുവിലാണ് ജി7 ഉച്ചകോടി നടക്കുന്നത്.
ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി മോദി ഞായറാഴ്ചയാണ് ജര്‍മനിയിലെത്തിയത്. ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ ക്ഷണത്തെ തുടര്‍ന്നാണ് പ്രധാനമന്ത്രി ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ലോകത്തിലെ ഏഴ് സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7 ന്റെ ചെയര്‍മാനെന്ന നിലയില്‍ ജര്‍മ്മനിയാണ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യുകെ, യുഎസ് എന്നിവ ഉള്‍പ്പെടുന്നതാണ് ജി7 രാജ്യങ്ങള്‍.
അതേസമയം, ജര്‍മ്മനിയില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുത്തിന് ശേഷം പ്രധാനമന്ത്രി യുഎഇ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബിജെപി വക്താക്കള്‍ നടത്തിയ പ്രവാചക വിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധം നിലനില്‍ക്കുന്നതിനിടെ ഗല്‍ഫ് രാജ്യങ്ങളുമായുള്ള, പ്രത്യേകിച്ച് യുഎഇയുമായുള്ള ഇന്ത്യയുടെ ബന്ധം ഊട്ടിഉറപ്പിക്കുന്നതിന് സന്ദര്‍ശനം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.