ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ സൂറത്തിനും ബിലിമോറയ്ക്കും ഇടയിൽ ഓടുമെന്ന് പ്രതീക്ഷിക്കുന്നു. അഹമ്മദാബാദിനും മുംബൈയ്‌ക്കുമിടയിൽ അതിവേഗ റെയിൽ (എച്ച്‌എസ്‌ആർ) പാതയിലൂടെ 508 കിലോമീറ്റർ ദൂരവും 12 സ്റ്റേഷനുകളിൽ സ്റ്റോപ്പുമായി 320 കിലോമീറ്റർ വേഗതയിലാണ് ബുള്ളറ്റ് ട്രെയിൻ ഓടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. രണ്ട് നഗരങ്ങൾക്കുമിടയിലുള്ള നിലവിലെ ആറ് മണിക്കൂർ യാത്ര പകുതിയായി ഏകദേശം മൂന്ന് മണിക്കൂറായി കുറയ്ക്കുമെന്ന് റെയിൽവേ പ്രതീക്ഷിക്കുന്നു. പദ്ധതിയുടെ ഏകദേശ 1.1 ലക്ഷം കോടിയുടെ 81% ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി (JICA) ആണ് ധനസഹായം നൽകുന്നത്.
advertisement
രാജ്യത്തെ എല്ലാ റെയിൽവേ ട്രാക്കുകളും നിലവിൽ തറനിരപ്പിൽ ആയതിനാൽ അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ പ്രശ്നം നിലനിൽക്കുന്നതായി വന്ദേ ഭാരത് എക്‌സ്പ്രസ് അപകടത്തെക്കുറിച്ച് അശ്വിനി വൈഷ്ണവ് പറഞ്ഞു. എന്നിരുന്നാലും, പ്രശ്നം പരിഹരിച്ചു വരികയാണെന്നും ഇത്തരം പ്രശ്നങ്ങൾ നേരിടാൻ ട്രെയിനുകൾ സജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിൽ 5ജി ലാബ് ഉടൻ നിർമിക്കുമെന്ന് ഐടി, ടെലികോം മന്ത്രി കൂടിയായ അശ്വിനി ഉറപ്പുനൽകി.
Also Read- Sugar | ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദക രാജ്യമായി മാറി ഇന്ത്യ; കയറ്റുമതിയിലും വളർച്ച
മുംബൈയിൽ നിന്ന് ഗാന്ധിനഗറിലേക്കുള്ള രാജ്യത്തെ ആദ്യത്തെ അതിവേഗ ട്രെയിൻ വന്ദേ ഭാരത് എക്‌സ്‌പ്രസ് വ്യാഴാഴ്ച ബത്വയ്ക്കും മണിനഗറിനും ഇടയിൽ എരുമകളെ ഇടിച്ച് അപകടത്തിൽപ്പെട്ടിരുന്നു. അപകടത്തിൽ ആളപായമില്ലെങ്കിലും ട്രെയിനിന്റെ മുൻഭാഗത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. എന്നിരുന്നാലും, ഇത് പൂർണ്ണമായും അറ്റകുറ്റപ്പണികൾ നടത്തി ഉടൻ തന്നെ സർവ്വീസ് പുനരാരംഭിച്ചു. രാവിലെ 11 മണിയോടെയാണ് അപകടം. വന്ദേ ഭാരത് എക്‌സ്പ്രസ് നിലവിൽ മൂന്ന് റൂട്ടുകളിൽ മാത്രമാണ് ഓടുന്നത്.