TRENDING:

വിമാനത്താവളം പോലെ ഇന്ത്യയിലെ ആദ്യ സ്വകാര്യ റെയില്‍വേ സ്‌റ്റേഷന്‍ ഇതാ ഇവിടെയാണ്

Last Updated:

2017 ജൂണിലാണ് ഇന്ത്യയിലെ ആദ്യ സ്വകാര്യ റെയില്‍വേ സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്

advertisement
ഇന്ത്യയുടെ ജീവനാഡിയാണ് രാജ്യത്തെ റെയില്‍വേ ശൃംഖല. ഏറ്റവും ജനപ്രിയവും ചെലവ് കുറഞ്ഞതുമായ യാത്രമാര്‍ഗ്ഗങ്ങളിലൊന്ന്. 2024-ലെ കണക്ക് അനുസരിച്ച് പ്രതിദിനം ശരാശരി രണ്ട് കോടി യാത്രക്കാരാണ് ഇന്ത്യന്‍ റെയില്‍വേയുടെ സേവനം ഉപയോഗപ്പെടുത്തി രാജ്യത്തിന്റെ നാനാദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഉത്സവസീസണ്‍ പ്രമാണിച്ച് ഒരു ദിവസം മൂന്ന് കോടിയിലധികം പേര്‍ ട്രെയിനില്‍ യാത്ര ചെയ്തിട്ടുണ്ടെന്നാണ് പിഐബിയുടെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്.
News18
News18
advertisement

കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ് ഇന്ത്യന്‍ റെയില്‍വേ പ്രവര്‍ത്തിക്കുന്നത്. റെയില്‍വേ മന്ത്രാലയത്തിനാണ് അതിന്റെ ചുമതല. ലോകത്തിലെ തന്നെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലകളില്‍ ഒന്നാണ് ഇന്ത്യന്‍ റെയില്‍വേ. മൊത്തം 67,956 കിലോമീറ്റര്‍ റൂട്ട് ഇതില്‍ ഉള്‍കൊള്ളുന്നു. ഏകദേശം 7,461 റെയില്‍വേ സ്‌റ്റേഷനുകള്‍ ഈ ശൃംഖലയുടെ ഭാഗമായുണ്ട്.

എന്നാല്‍ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റെയില്‍വേ സ്‌റ്റേഷന്‍ എവിടെയാണ്, അത് എപ്പോഴാണ് സ്ഥാപിതമായത് എന്ന കാര്യങ്ങള്‍ നിങ്ങള്‍ക്കറിയാമോ?. ഒരുപക്ഷേ, ചിലര്‍ക്കെങ്കിലും ഇത് അറിയാമായിരിക്കും. ഇത് സ്ഥിതി ചെയ്യുന്നത് രാജ്യതലസ്ഥാനമായ ഡല്‍ഹിയിലോ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലോ അല്ല. മറിച്ച് മധ്യപ്രദേശിലെ ഭോപ്പാലിലാണ്.

advertisement

ഹബീബ്ഗഞ്ച് റെയില്‍വേ സ്റ്റേഷന്‍ ആണ് രാജ്യത്തെ ആദ്യ സ്വകാര്യ റെയില്‍വേ സ്റ്റേഷന്‍. 2017 ജൂണിലാണ് ഇത് ഉദ്ഘാടനം ചെയ്തത്. ചരിത്രപരമായ സ്റ്റേഷന്‍ നവീകരിക്കുന്നതിനായാണ് റെയില്‍വേ ഈ സ്റ്റേഷന്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള ശ്രമം ആരംഭിച്ചത്. ഗോണ്ട് രാജ്ഞി റാണി കമലാപതിയോടുള്ള ആദരസൂചകമായി 2021-ല്‍ സ്‌റ്റേഷന്റെ പേര് റാണി കമലാപതി റെയില്‍വേ സ്റ്റേഷന്‍ എന്ന് പുനര്‍നാമകരണം ചെയ്തു.

പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിലാണ് ഈ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. ന്യൂഡല്‍ഹി- ചെന്നൈ പ്രധാന പാതയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷന്‍ ബന്‍സാല്‍ ഗ്രൂപ്പാണ് നവീകരിച്ചത്. ഭോപ്പാല്‍ റെയില്‍വേ ഡിവിഷന്റെ ആസ്ഥാനമായി ഈ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നു.

advertisement

ആധുനികവല്‍ക്കരിച്ച റാണി കമലാപതി റെയില്‍വേ സ്റ്റേഷനിലെ സൗകര്യങ്ങള്‍ വിമാനത്താവളങ്ങളിലേതിന് സമാനമാണ്. വിശാലമായ ഒരു കോണ്‍കോഴ്‌സ്, വെയിറ്റിംഗ് ലോഞ്ചുകള്‍, ഫുഡ് കോര്‍ട്ടുകള്‍, റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവ സ്‌റ്റേഷനിലെ സൗകര്യങ്ങളില്‍ ഉള്‍പ്പെടുന്നു. ഊര്‍ജ്ജ ഉപയോഗത്തിനും നിരീക്ഷണ, സുരക്ഷാ സംവിധാനങ്ങളുടെ ക്രമീകരണത്തിനുമായി സോളാര്‍ പാനലുകള്‍ സ്റ്റേഷനില്‍ സജ്ജീകരിച്ചിരിക്കുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രാജ്യത്തെ മറ്റ് സ്റ്റേഷനുകളുടെ നവീകരണത്തിനുള്ള ഒരു മാതൃകയായി ഈ സ്റ്റേഷനെയാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. ഒരു സ്വകാര്യ സ്ഥാപനമാണ് സ്റ്റേഷന്‍ നിയന്ത്രിക്കുന്നതെങ്കിലും പിപിപി മാതൃകയില്‍ രൂപംകൊണ്ട ഇന്ത്യയുടെ സ്വകാര്യ സ്വത്താണ് ഈ സ്റ്റേഷന്‍. ഇത് ഇന്ത്യയുടെ റെയില്‍വേ അടിസ്ഥാന സൗകര്യ വികസനത്തില്‍ ഒരു പ്രധാന മുന്നേറ്റത്തെ സൂചിപ്പിക്കുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
വിമാനത്താവളം പോലെ ഇന്ത്യയിലെ ആദ്യ സ്വകാര്യ റെയില്‍വേ സ്‌റ്റേഷന്‍ ഇതാ ഇവിടെയാണ്
Open in App
Home
Video
Impact Shorts
Web Stories