കോവിഡ് കാല ഭീകരതകളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നതാണ് ഇന്ത്യയുടെ അന്നത്തെ വാക്‌സിന്‍ നയതന്ത്രമെന്ന് മോദി സര്‍ക്കാര്‍ നടപ്പാക്കിയ 'വാക്‌സിന്‍ മൈത്രി' സംരംഭത്തെ പുകഴ്ത്തി ലേഖനത്തില്‍ പറയുന്നു. കോവിഡ് കാലത്ത് 100-ല്‍ അധികം രാജ്യങ്ങള്‍ക്ക് വാക്‌സിനുകള്‍ നല്‍കുന്നതിനായി നടപ്പാക്കിയ സംരംഭമാണ് വാക്‌സിന്‍ മൈത്രി.
2021 ജനുവരി 20 മുതല്‍ നേപ്പാള്‍ ഭൂട്ടാന്‍, മാലിദ്വീപ്, ബംഗ്ലാദേശ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍, മ്യാന്‍മര്‍ എന്നിവയുള്‍പ്പെടെ 100-ലധികം രാജ്യങ്ങള്‍ക്ക് ഇന്ത്യ വാക്സിൻ വിതരണം ചെയ്തു. കോവിഷീല്‍ഡ്, കോവാക്‌സിനുകളാണ് വിതരണം ചെയ്തത്. മാത്രമല്ല നേപ്പാള്‍, മാലിദ്വീപ്, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് ഇന്ത്യന്‍ സൈനിക ഡോക്ടര്‍മാരെ അയയ്ക്കുകയും ആരോഗ്യ മേഖലയിലെ തൊഴിലാളിൾക്ക് ഓൺലൈൻ പരിശീലനം നൽകുകയും ചെയ്തു.
advertisement
സമ്പന്ന രാജ്യങ്ങൾ ചെയ്യാത്താണ് ഇന്ത്യ ചെയ്തെന്ന് പറഞ്ഞ തൂരൂർ വസുധൈവ കുടുംബകം എന്ന തത്വത്തില്‍ വേരൂന്നിയ ആഗോള ഐക്യദാര്‍ഢ്യത്തിന് മോദി സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയെന്നും ഭൂഖണ്ഡത്തിലെ മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യക്ക് സാധിച്ചുവെന്നും ചൂണ്ടിക്കാട്ടി.ഇതു വഴി ഇന്ത്യയ്ക്ക് ദീർഘകാല അന്താരാഷ്ട്ര ഹകരണത്തിന് അടിത്തറ പാകാൻ സാധിച്ചെന്നും തരൂർ ലേഖനത്തിൽ വ്യക്തമാക്കി.റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ ഇന്ത്യയുടെ നിലപാടിനെ മുൻപ് തരൂർ പ്രശംസിച്ചിരുന്നു.