ഇവർ യാത്ര ചെയ്ത കോച്ചില്‍ പ്ലാസ്റ്റിക് ബോട്ടിലുകളും ഉപയോഗിച്ച നാപ്കിനുകളും ഉപയോഗശൂന്യമായ മറ്റു വസ്തുക്കളും നിറഞ്ഞിരുന്നതായും ആരോപിക്കുന്നു. ഇതുമൂലം ദമ്പതികൾക്ക് ഫ്ലൈറ്റിൽ തീർത്തും അസുഖകരമായ യാത്ര അനുഭവമാണുണ്ടായതെന്നും പരാതിയിൽ പറയുന്നു. വിമാനത്തിലെ വൃത്തിഹീനമായ സാഹചര്യം മൂലം തന്റെ ഭാര്യക്ക് മനംപുരട്ടല്‍ ഉണ്ടാവുകയും ഛര്‍ദിക്കുകയും ചെയ്തതായും പരാതിക്കാരൻ പറഞ്ഞു. എന്നാല്‍ യാത്രയ്ക്കിടെ ഭാര്യയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായതായി യാത്രക്കാരന്‍ പറഞ്ഞിരുന്നില്ലെന്ന് ഇന്‍ഡിഗോ അറിയിച്ചു.
യാത്രയ്ക്ക് മുമ്പ് കോച്ചുകള്‍ വൃത്തിയാക്കേണ്ട ഉത്തരവാദിത്തം ഇന്‍ഡിഗോയ്ക്ക് ഉണ്ടെന്ന് കമ്മീഷന്‍ വ്യക്തമാക്കി. മുമ്പ് മറ്റൊരു സംഭവത്തില്‍ വിമാനം റദ്ദാക്കിയ വിവരം അറിയിക്കാത്തതിനെ തുടര്‍ന്ന് മറ്റൊരു ഉപയോക്താവിന് 30,000 രൂപ നഷ്ടപരിഹാരം നല്‍കാനും ഇന്‍ഡിഗോയോട് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. മാർച്ച് 28 മുതൽ 45 ദിവസത്തിനുള്ളിൽ നഷ്ടപരിഹാര തുക നൽകണമെന്നായിരുന്നു എയർലൈനിനോട് ഉത്തരവിട്ടത്. സമയപരിധി ലംഘിച്ചാൽ 12% പലിശ ഈടാക്കുമെന്നും കമ്മീഷന്‍ അറിയിച്ചിരുന്നു.
advertisement