കാലാവസ്ഥ എത്ര മനോഹരമാണെങ്കിലും, ടോയ്‌ലറ്റ് ഉപയോഗിക്കേണ്ടത് അത്യാവശ്യമായ ഒരു കൊച്ചുകുട്ടി ചെളി നിറഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഒരു ടോയ്‌ലറ്റിനെ അഭിമുഖീകരിക്കുമ്പോൾ ഉണ്ടാകുന്ന പരിഭ്രാന്തിയുമായി താരതമ്യപ്പെടുത്തുമ്പോൾ മൺസൂണിന്റെ മാന്ത്രികത മങ്ങുന്നു. ടോയ്‌ലറ്റ് ലഭ്യതയിലും ശുചിത്വത്തിലും ഇന്ത്യ ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു, പ്രത്യേകിച്ച് സ്വച്ഛ് ഭാരത് മിഷന് ശേഷം; എന്നാൽ മഴക്കാലം പൊതു കക്കൂസുകൾ വൃത്തിയായും ഉപയോഗയോഗ്യമായും സൂക്ഷിക്കാൻ ബുദ്ധിമുട്ടുള്ള സമയമാണ്.
മൺസൂൺ നമ്മുടെ യാഥാർത്ഥ്യമാണ്, കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം അവ കൂടുതൽ ശക്തമാവുകയും നിയന്ത്രണാതീതമാകുകയും ചെയ്യുന്നു. ഇതിനർത്ഥം നമ്മുടെ ടോയ്‌ലറ്റുകളും ശുചിത്വത്തിൻറെ അടിസ്ഥാന സൗകര്യങ്ങളും ശരിയായി നിലനിർത്തേണ്ടതുണ്ട് എന്നാണ്. മൺസൂൺ പ്രൂഫ് ടോയ്‌ലറ്റുകൾ പ്രത്യേകം രൂപകല്പന ചെയ്ത് നിർമ്മിച്ചിരിക്കുന്നത് മഴ ഉയർത്തുന്ന വെല്ലുവിളികളെ മറികടക്കുന്നതിനാണ്. ഈ ടോയ്‌ലറ്റുകൾ മഴക്കാലത്തും അവയുടെ വൃത്തിയും പ്രവർത്തനവും നിലനിർത്തുന്നതിനുള്ള വിവിധ സവിശേഷതകളും സാങ്കേതിക വിദ്യകളും ഉൾക്കൊള്ളുന്നവയാണ്. നമുക്ക് വ്യക്തമായി പറയാം – മഴകാലം ശ്രദ്ധിക്കേണ്ട സമയം തന്നെയാണ്. മഴക്കാലത്ത് നിന്ന് 100% സംരക്ഷണം നൽകുന്ന നഗരങ്ങൾ, സ്റ്റേഡിയങ്ങൾ, പൊതുഗതാഗതം അല്ലെങ്കിൽ മറ്റേതെങ്കിലും പൊതു യൂട്ടിലിറ്റി എന്നിവ രൂപകൽപ്പന ചെയ്യാൻ കഴിയാത്തതുപോലെ തന്നെ, മൺസൂൺ പ്രൂഫ് ആയ ടോയ്‌ലറ്റുകൾ രൂപകൽപ്പന ചെയ്യാനും നമുക്ക് സാധിച്ചേക്കില്ല, എന്നാൽ മഴക്കാലത്ത് നമ്മൾ നേരിടുന്ന വെല്ലുവിളികളെ മികച്ച രീതിയിൽ ലഘൂകരിക്കുന്നതിനായി ടോയ്‌ലെറ്റുകളുടെ ഡിസൈനുകൾ മെച്ചപ്പെടുത്താം.
advertisement
മഴക്കാലവുമായി ബന്ധപ്പെട്ട ടോയ്ലറ്റ് കേടുപാടുകളുടെ പ്രധാന വെല്ലുവിളികളും അപകടസാധ്യതകളും
പ്രതിരോധശേഷിയുള്ള ടോയ്‌ലറ്റുകൾ രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനുമായി, മഴക്കാലത്ത് ടോയ്‌ലറ്റുകൾ നേരിടുന്ന പ്രധാന വെല്ലുവിളികളും അപകടസാധ്യതകളും എന്താണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ഈ വെല്ലുവിളികളിൽ ഇനിപറയുന്നവ ഉൾപ്പെടുന്നു:
- വെള്ളപ്പൊക്കം: ഇത് ടോയ്‌ലറ്റുകൾ കവിഞ്ഞൊഴുകുന്നതിനോ ചോർന്നൊലിക്കുന്നതിനോ കാരണമാകാം, വിസർജ്യവസ്തുക്കൾ, മലിനജലം എന്നിവയാൽ ചുറ്റുമുള്ള പരിസ്ഥിതിയും മലിനമാകുന്നു.
- മണ്ണൊലിപ്പ്: ഇത് മൂലം ടോയ്‌ലറ്റുകളുടെ അടിത്തറ തകർക്കപ്പെടുകയും അവയുടെ ഘടനകൾ ദുർബലപ്പെടുകയും അവ നശിക്കുകയും ചെയ്യുന്നു.
- ഘടനാപരമായ കേടുപാടുകൾ: വെള്ളപ്പൊക്കത്തിന്റെ ശക്തി കേടുപാടുകൾക്ക് കാരണമാകുന്നു
മൺസൂൺ മൂലം തകരാറിലായതോ തടസ്സപ്പെട്ടതോ ആയ ടോയ്‌ലറ്റുകളിൽ നിന്ന് ഉണ്ടാകുന്ന അപകടങ്ങൾ സമൂഹത്തിന്റെ ആരോഗ്യത്തിലും പരിസ്ഥിതിയിലും വലിയ സ്വാധീനം ചെലുത്തും.
- ജലസ്രോതസ്സുകളുടെ മലിനീകരണം: ശൌചാലയങ്ങളിൽ വെള്ളം കയറുമ്പോൾ, വിസർജന വസ്തുക്കളും മലിനജലവും അടുത്തുള്ള ജലസ്രോതസ്സുകളിൽ എത്തി അവ മലിനമാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
- ശുചീകരണ സേവനങ്ങളുടെ തടസ്സം: മഴക്കാലത്തെ ശൗചാലയങ്ങളുടെ കേടുപാടുകൾ ശുചീകരണ സേവനങ്ങളെ തടസ്സപ്പെടുത്തും, സമൂഹത്തിൽ ശുചിത്വത്തിനും മാലിന്യ സംസ്കരണത്തിനും ശരിയായ സൗകര്യങ്ങളില്ലാതെയാകുന്നു.
- ആരോഗ്യ അപകടങ്ങൾ: മഴക്കാലത്ത് പ്രവർത്തനക്ഷമമായ ടോയ്‌ലറ്റുകളുടെ അഭാവം തുറസ്സായ സ്ഥലങ്ങളിൽ വിസർജ്ജനത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും, ഇത് രോഗങ്ങളുടെ വ്യാപനത്തെ കൂടുതൽ രൂക്ഷമാക്കുന്നു. പാരിസ്ഥിതിക ആഘാതം: ജലസ്രോതസ്സുകളുടെ മലിനീകരണം നദികൾ, തടാകങ്ങൾ, മറ്റ് ജലാശയങ്ങൾ എന്നിവയുടെ മലിനീകരണത്തിന് ഇടയാക്കും, ജലത്തിലെ ആവാസവ്യവസ്ഥയെയും ജൈവവൈവിധ്യത്തെയും ദോഷകരമായി ബാധിക്കുന്നു .
മൺസൂൺ പ്രൂഫ് ടോയ്ലറ്റുകളുടെ പ്രധാന ഡിസൈൻ തത്വങ്ങളും സവിശേഷതകളും
ഈ വെല്ലുവിളികളെ നേരിടാൻ, പ്രത്യേക സവിശേഷതകളും തത്വങ്ങളും മനസ്സിൽ വെച്ചുകൊണ്ട് പ്രതിരോധശേഷിയുള്ള ടോയ്‌ലറ്റുകൾ രൂപകൽപ്പന ചെയ്യേണ്ടതുണ്ട്. ലോകമെമ്പാടും നന്നായി പ്രവർത്തിക്കുന്ന ചില പ്രധാന ഡിസൈൻ തത്വങ്ങൾ ഇവയാണ്:
- ഉയർത്തിയ ഘടനകൾ: വെള്ളപ്പൊക്കം ശൗചാലയങ്ങളിലെ ഘടനയിലേക്ക് പ്രവേശിക്കുന്നത് തടയാൻ ഇത് സഹായിക്കുന്നു.
- വെള്ളപ്പൊക്ക പ്രതിരോധ സാമഗ്രികൾ: റൈൻഫോഴ്സ്ഡ് കോൺക്രീറ്റ് അല്ലെങ്കിൽ ഫൈബർ-റൈൻഫോഴ്സ്ഡ് പ്ലാസ്റ്റിക്ക് പോലെയുള്ളവ ടോയ്‌ലറ്റുകളുടെ ഈടുവും ദീർഘായുസ്സും വർദ്ധിപ്പിക്കും.
- ശരിയായ ഡ്രെയിനേജ് സംവിധാനങ്ങൾ: മാലിന്യ സംസ്കരണ സംവിധാനങ്ങൾക്ക് വർദ്ധിച്ച ഒഴുക്ക് (വെള്ളപ്പൊക്ക സമയത്ത്) കൈകാര്യം ചെയ്യാനും പ്രാദേശിക ജലാശയങ്ങളുടെ മലിനീകരണം തടയാനും കഴിയും.
- ഉറപ്പിച്ച അടിത്തറകൾ: വെള്ളപ്പൊക്കത്തിൽ നിന്നുള്ള സമ്മർദ്ദത്തെ നന്നായി നേരിടാനും ആവശ്യമായ സ്ഥിരത നൽകാനും, ഘടനാപരമായ കേടുപാടുകൾ തടയാനും കഴിയും.
- വെന്റിലേഷനും പ്രകൃതിദത്തമായ വെളിച്ചവും: ബാക്ടീരിയകളുടെ വളർച്ച തടയാനും ദുർഗന്ധം കുറയ്ക്കാനും സുഖകരമായ ഉപയോക്തൃ അനുഭവം സൃഷ്ടിക്കാനും സഹായിക്കും.
എന്നിരുന്നാലും, ഇവ മൺസൂൺ പ്രൂഫ് ടോയ്‌ലറ്റുകളുടെ അടിസ്ഥാനം മാത്രമാണ്. വളരെ കുറഞ്ഞ അറ്റകുറ്റപ്പണികൾ ആവശ്യമുള്ള സുസ്ഥിരവും കാര്യക്ഷമവുമായ ടോയ്‌ലറ്റുകളിൽ ലഭിക്കുന്ന നിരവധി പരിഹാരങ്ങളുണ്ട്.
പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങൾ പരിസ്ഥിതി വെല്ലുവിളികളെ നേരിടാൻ സ്വാഭാവിക പ്രക്രിയകളോ ഘടകങ്ങളോ ഉപയോഗിക്കുന്നു. ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും വെള്ളപ്പൊക്ക സാധ്യത കുറയ്ക്കാനും ജൈവവൈവിധ്യം വർധിപ്പിക്കാനും സാമൂഹികവും സാമ്പത്തികവുമായ നേട്ടങ്ങൾ പ്രദാനം ചെയ്യാനും അവയ്ക്ക് കഴിയും. ഉദാഹരണത്തിന്:
- നിർമ്മിതമായ തണ്ണീർത്തടങ്ങൾ: ടോയ്‌ലറ്റുകളിൽ നിന്നുള്ള മലിനജലം ശുദ്ധീകരിക്കാൻ സസ്യങ്ങൾ, മണ്ണ്, സൂക്ഷ്മാണുക്കൾ എന്നിവ ഉപയോഗിക്കുക. മലിനജലത്തിൽ നിന്ന് മാലിന്യഘടകങ്ങൾ, രോഗകാരികൾ, പോഷകങ്ങൾ, ജൈവവസ്തുക്കൾ എന്നിവ നീക്കം ചെയ്യാൻ അവയ്ക്ക് കഴിയും, ഇത് വെള്ളം പുനരുപയോഗത്തിനോ ഡിസ്ചാർജ് ചെയ്യാനോ അനുയോജ്യമാക്കുന്നു.
- മഴത്തോട്ടങ്ങൾ: നാടൻ സസ്യങ്ങളാൽ നട്ടുപിടിപ്പിച്ച ആഴം കുറഞ്ഞ താഴ്ചസ്ഥലങ്ങളാണ് ഇവ. മേൽക്കൂരകളിൽ നിന്നോ നടപ്പാതകളിൽ നിന്നോ മറ്റ് പ്രതലങ്ങളിൽ നിന്നോ ഒഴുകുന്ന മഴവെള്ളം പിടിച്ചെടുക്കുകയും ഫിൽട്ടർ ചെയ്യുകയും ചെയ്യുന്നു. കൂടാതെ മലിനജല സംവിധാനത്തിലേക്കോ ജലാശയങ്ങളിലേക്കോ പ്രവേശിക്കുന്ന ഒഴുക്കിന്റെ അളവ് കുറയ്ക്കുകയും വെള്ളപ്പൊക്കം തടയുകയും ചെയ്യും.
മലിനജലത്തിൽ നിന്ന് മാലിന്യഘടകങ്ങൾ, രോഗകാരികൾ, പോഷകങ്ങൾ, ജൈവവസ്തുക്കൾ എന്നിവ നീക്കം ചെയ്യാൻ അവയ്ക്ക് കഴിയും, ഇത് വെള്ളം പുനരുപയോഗത്തിനോ ഡിസ്ചാർജ് ചെയ്യാനോ അനുയോജ്യമാക്കുന്നു.കേന്ദ്രീകൃത സംവിധാനത്തിലേക്ക് കൊണ്ടുപോകുന്നതിനുപകരം, ഉറവിടത്തിലോ സമീപത്തോ ഉള്ള ടോയ്‌ലറ്റുകളിൽ നിന്നുള്ള മലിനജലം സംസ്കരിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന സംവിധാനങ്ങളാണ് വികേന്ദ്രീകൃത സംവിധാനങ്ങൾ. ടോയ്‌ലറ്റുകൾക്കായുള്ള വികേന്ദ്രീകൃത സംവിധാനങ്ങളുടെ ചില ഉദാഹരണങ്ങൾ ഇവയാണ്:
- കമ്പോസ്റ്റിംഗ് ടോയ്‌ലറ്റുകൾ: മനുഷ്യ വിസർജ്യത്തെ കമ്പോസ്റ്റാക്കി മാറ്റുന്നു, പൂന്തോട്ടപരിപാലനത്തിനോ കൃഷിക്കോ ഉപയോഗിക്കാവുന്ന പോഷക സമൃദ്ധമായ മണ്ണ് ഇതിലൂടെ ലഭിക്കുന്നു. കമ്പോസ്റ്റിംഗ് ടോയ്‌ലറ്റുകൾക്ക് വെള്ളമോ മലിനജലത്തിനായി കണക്ഷനോ ആവശ്യമില്ല.
- ബയോഗ്യാസ് ടോയ്‌ലറ്റുകൾ: മനുഷ്യ വിസർജ്യത്തെ ബയോഗ്യാസാക്കി മാറ്റാൻ വായുരഹിത ദഹനം ഉപയോഗിക്കുന്നു, ജലസേചനത്തിനോ വിള ഉൽപാദനത്തിനോ ഉപയോഗിക്കാവുന്ന ഒരു ദ്രാവക വളത്തിന് പുറമേ പാചകം ചെയ്യുന്നതിനും വെളിച്ചം നൽകുന്നതിനും ചൂടാക്കുന്നതിനും ഉപയോഗിക്കാവുന്ന ഒരു പുനരുപയോഗ ഊർജ്ജ സ്രോതസ്സ് കൂടി ലഭിക്കും.
ജലനിരപ്പ് നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സ്മാർട്ട് സാങ്കേതികവിദ്യകൾ കൃത്യസമയത്ത് തിരുത്തൽ നടപടികൾ സ്വീകരിക്കാൻ സഹായിക്കുന്നു.
- സെൻസറുകൾ: ആഴം, മർദ്ദം, ഒഴുക്ക്, ഗുണമേന്മ, താപനില എന്നിങ്ങനെ ജലവുമായി ബന്ധപ്പെട്ട വിവിധ പാരാമീറ്ററുകൾ അളക്കാൻ ഉപയോഗിക്കുന്നു.
- പമ്പുകൾ: ടോയ്‌ലറ്റിൽ നിന്ന് അധിക വെള്ളം ഒഴിക്കാനോ അല്ലെങ്കിൽ ആവശ്യമുള്ളപ്പോൾ ടോയ്‌ലറ്റിലേക്ക് വെള്ളം വിതരണം ചെയ്യാനോ ഉപയോഗിക്കാം.
- വാൽവുകൾ: അഴുക്കുചാലുകളിൽ നിന്നോ മാലിന്യങ്ങളിൽ നിന്നോ ടോയ്‌ലറ്റിലേക്ക് വെള്ളം ഒഴുകുന്നത് തടയുന്നതിനോ വിവിധ സ്രോതസ്സുകളിൽ നിന്നോ ലക്ഷ്യസ്ഥാനങ്ങളിൽ നിന്നോ വെള്ളം തിരിച്ചുവിടുന്നതിനോ ഉപയോഗിക്കാം.
മൺസൂൺ പ്രൂഫ് ടോയ്ലറ്റുകളും അടിസ്ഥാന സൗകര്യങ്ങളും സൃഷ്ടിക്കുമ്പോൾ
ബോധവൽക്കരണമാണ് ആദ്യ ഘട്ടം. ഉദാഹരണത്തിന്, ഈ ലേഖനം നിങ്ങളുടെ സ്വന്തം ടോയ്‌ലറ്റിനെയും നിങ്ങളുടെ പ്രദേശത്തെ പൊതു ടോയ്‌ലറ്റുകളെയും കുറിച്ച് ചിന്തിക്കാൻ ധാരാളം വസ്തുതകൾ നൽകിയിട്ടുണ്ട് (പ്രതീക്ഷിക്കുന്നു). സാധ്യമായത് എന്താണെന്ന് അറിയുമ്പോൾ മാത്രമേ അത് ആവശ്യപ്പെടാൻ സാധിക്കൂ. നമ്മുടെ നയരൂപീകരണക്കാർക്കും നമ്മുടെ മുനിസിപ്പൽ നേതാക്കന്മാർക്കും ഞങ്ങളുടെ പ്രവർത്തകർക്കും ഈ നിർമ്മിത അന്തരീക്ഷം രൂപപ്പെടുത്തുന്നതിൽ ഏർപ്പെട്ടിരിക്കുന്ന നിരവധി പങ്കാളികൾക്കും ഇത് ബാധകമാണ്.
അതുകൊണ്ടാണ് ഹാർപിക്കിന്റെയും ന്യൂസ് 18ന്റെയും മിഷൻ സ്വച്ഛത ഔർ പാനി, കഴിഞ്ഞ 3 വർഷമായി, ടോയ്‌ലറ്റ് ഉപയോഗത്തെയും പരിപാലനത്തെയും കുറിച്ച് പര്യവേക്ഷണം ചെയ്യുന്നതിനും സംവാദത്തിനും പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനും പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കുന്നത്. ടോയ്‌ലറ്റ് ഉപയോഗത്തെക്കുറിച്ചുള്ള സങ്കൽപ്പിക്കാവുന്ന എല്ലാ വിഷയങ്ങളെയും കുറിച്ചുള്ള വിവരങ്ങളുടെ ശേഖരം സൃഷ്ടിക്കുന്നു, അതായത് ഇത്തരം വിവരങ്ങൾ നമ്മെ വ്യക്തിഗതമായും അതുപോലെ തന്നെ വലിയ സമൂഹമെന്ന നിലയിലും എങ്ങനെ ബാധിക്കുന്നു എന്നതും. ടോയ്‌ലറ്റ് ശുചിത്വത്തെ കുറിച്ച് നിങ്ങളുടെ സ്വന്തം കുട്ടിയോട് സംസാരിക്കാനോ പ്രാദേശിക പൊതു ടോയ്‌ലറ്റുകൾ നവീകരിക്കുന്നതിനെ കുറിച്ച് നിങ്ങളുടെ പ്രാദേശിക മുനിസിപ്പൽ ഓഫീസറോട് സംസാരിക്കാനോ ആവശ്യമായ വിവരങ്ങളാണെങ്കിലും, മിഷൻ സ്വച്ഛത ഔർ പാനി നിങ്ങൾക്ക് വേണ്ടി ശേഖരിച്ചിട്ടുണ്ട്.
മിഷൻ സ്വച്ഛത ഔർ പാനി എന്നത് എല്ലാവരേയും ഉൾക്കൊള്ളുന്ന ശുചിത്വത്തിനായി വാദിക്കുകയും, എല്ലാവർക്കും വൃത്തിയുള്ള ടോയ്‌ലറ്റുകളിലേക്കുള്ള പ്രവേശനം ഉറപ്പാക്കുകയും ചെയ്യുന്നു. ലിംഗഭേദം, കഴിവുകൾ, ജാതികൾ, അല്ലെങ്കിൽ സാമൂഹിക നിലവാരം എന്നിവ പരിഗണിക്കാതെ സമത്വം പ്രോത്സാഹിപ്പിക്കുന്നു, വൃത്തിയുള്ള ടോയ്‌ലറ്റുകൾ ഒരു കൂട്ടുത്തരവാദിത്തമാണെന്ന് ഊന്നിപ്പറയുന്നു. ഇത് നമ്മെ പ്രാപ്തരാക്കുന്നതിലൂടെയാണ് പ്രവർത്തിക്കുന്നു – അതായത് നമ്മൾക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതിലൂടെ, ആശയങ്ങളും സംഭാഷണങ്ങളും ഉണർത്തുന്നതിലൂടെ, നമ്മേക്കാൾ വലിയ എന്തെങ്കിലും സംഭാവന ചെയ്യാൻ കഴിയുന്ന വഴികൾ തിരിച്ചറിയുന്നതിലൂടെ.
നമ്മൾ എന്താണ് സംസാരിക്കുന്നു എന്നത് പ്രധാനമാണ്. ഈ ദേശീയ പരിവർത്തനത്തിലേക്ക് നിങ്ങൾക്ക് എങ്ങനെ സംഭാവന നൽകാം എന്നതിനെക്കുറിച്ച് കൂടുതലറിയാൻ ഇവിടെ ഞങ്ങളോടൊപ്പം ചേരുക.