TRENDING:

ISIS in Kerala| കേരളത്തിൽ ഐഎസ് ഭീകരർ സജീവം; വ്യാപകമായി വിദേശഫണ്ട് ലഭിക്കുന്നുവെന്ന് കേന്ദ്രം രാജ്യസഭയിൽ

Last Updated:

കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമായി ഐഎസ് ബന്ധമുള്ള 122 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ ഐഎസ് സാന്നിധ്യമുള്ളത് കേരളത്തിലാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: കേരളം അടക്കം 12 സംസ്ഥാനങ്ങളിൽ ഐഎസ് ഭീകരസംഘടനയുടെ സാന്നിധ്യമുണ്ടെന്ന് കേന്ദ്രസർ‌ക്കാർ. രാജ്യസഭയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമായി ഐഎസ് ബന്ധമുള്ള 122 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ ഐഎസ് സാന്നിധ്യമുള്ളത് കേരളത്തിലാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ ഏതൊക്കെ കേസുകളുമായി ബന്ധപ്പെട്ടാണ് എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
advertisement

Also Read- കേരളം മാറിപ്പോയി; IS തീവ്രവാദികളുടെയും ജിഹാദികളുടെയും താവളമാണ് കേരളം: ഫാ. വട്ടായിൽ

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 17 കേസുകൾ റജിസ്റ്റർ ചെയ്തു. സമൂഹ മാധ്യമങ്ങൾ വഴി ആശയ പ്രചാരണം നടക്കുന്നതായും വിദേശ ഫണ്ട് വ്യാപകമായി ലഭിക്കുന്നുവെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കേരളം കൂടാതെ കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, തമിഴ്‌നാട്, രാജസ്ഥാന്‍, ബിഹാര്‍, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഐ എസ് ഭീകരുടെ സാന്നിധ്യമുള്ളതും ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

advertisement

Also Read- സ്വർണക്കടത്ത് കേസ്: മന്ത്രി കെ ടി ജലീലിനെ NIA ചോദ്യം ചെയ്യും

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രാജ്യത്ത് ദേശീയ അന്വേഷണ ഏജൻസി നടത്തിയ അന്വേഷണത്തില്‍ വിവിധ കേസുകളിലായി ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ISIS in Kerala| കേരളത്തിൽ ഐഎസ് ഭീകരർ സജീവം; വ്യാപകമായി വിദേശഫണ്ട് ലഭിക്കുന്നുവെന്ന് കേന്ദ്രം രാജ്യസഭയിൽ
Open in App
Home
Video
Impact Shorts
Web Stories