ന്യൂഡൽഹി: ഉഗ്രസ്ഫോടന ശേഷിയുള്ള (IED) വസ്തുക്കളുമായി ഡൽഹിയിൽ അറസ്റ്റിലായ യുവാവ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെന്ന് സംശയം. കഴിഞ്ഞ ദിവസം രാത്രിയോടെ സെൻട്രൽ ഡൽഹിയിലെ കുവാ-കരോൾ ബാഗ് പാതയിൽ ഏറ്റുമുട്ടലിനൊടുവിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ആറ് റൗണ്ട് വെടിവയ്പ്പുണ്ടായി എന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
പ്രതി ബൈക്കിലാണ് എത്തിയതെന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. ഇയാളിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ ദേശസുരക്ഷ സേനയും ബോംബ് നിർവീര്യ സ്ക്വാഡും വിശദമായി പരിശോധിക്കും. ഇത്തരമൊരു അറസ്റ്റിനെ തുടർന്ന് അയൽ സംസ്ഥാനമായ ഉത്തർപ്രദേശിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഡൽഹിയിൽ സ്ഫോടക വസ്തുക്കളുമായി ഐഎസ് ഭീകരൻ പിടിയിലായ സാഹചര്യത്തിൽ യുപിയിലെ എല്ലാ എസ്എസ്പിമാരും സുരക്ഷാ ഏജൻസികളും അതീവ ജാഗ്രത പുലർത്തണമെന്നാണ് ഡിജിപി നൽകിയിരിക്കുന്ന നിർദേശം.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.