പിഴ ഈടാക്കാൻ ഞങ്ങളെ നിർബന്ധിതരാക്കും വിധത്തിലുള്ള ഇത്തരം ഹർജികൾ എന്തിനാണ് നിങ്ങൾ ഫയൽ ചെയ്യുന്നത് ? എന്ത് മൗലികാവകാശമാണ് ഇവിടെ ലംഘിക്കപ്പെടുന്നത് ?ഇതാണോ കോടതിയുടെ ജോലിയെന്നും ജസ്റ്റിസുമാരായ എസ്‌കെ കൗൾ, അഭയ് എസ് എന്നിവർ അധ്യക്ഷരായ ബെഞ്ച് ചോദിച്ചു.
ഗോവൻഷ് സേവ സദൻ എന്ന എൻജിഒയാണ് പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന പൊതു താത്പര്യ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. പിഴ ചുമത്തുമെന്ന സുപ്രിംകോടതിയുടെ മുന്നറിയിപ്പിനെ തുടർന്ന് ഹർജി പിന്‍വലിക്കാന്‍ അഭിഭാഷകന്‍ തയാറാകുകയായിരുന്നു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 10, 2022 2:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
‘ഇതാണോ കോടതിയുടെ ജോലി’ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന ഹർജിക്കെതിരെ സുപ്രീംകോടതി