TRENDING:

2,000 കിലോമീറ്റർ പരിധി, ബ്രഹ്മോസിനേക്കാൾ വേഗത; ഇന്ത്യയ്ക്ക് ഇസ്രായേലിന്റെ 'ഗോൾഡൻ ഹൊറൈസൺ' മിസൈൽ വാഗ്ദാനം

Last Updated:

സുരക്ഷിതമായ ഭൂഗർഭ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിടാൻ രൂപകൽപ്പന ചെയ്തതാണ് ഗോൾഡൻ ഹൊറൈസൺ എയർ-ലോഞ്ച്ഡ് ബാലിസ്റ്റിക് മിസൈൽ

advertisement
2,000 കിലോമീറ്റർ പരിധിയും ബ്രഹ്മോസിനേക്കാൾ വേഗതയുമുള്ള ഇസ്രായേലിന്റെ 'ഗോൾഡൻ ഹൊറൈസൺ' മിസൈൽ വാഗ്ദാനം ഇന്ത്യ പരിഗണിക്കുന്നതായി റിപ്പോർട്ട്. സുരക്ഷിതമായ ഭൂഗർഭ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിടാൻ രൂപകൽപ്പന ചെയ്തതാണ് 'ഗോൾഡൻ ഹൊറൈസൺ' എയർ-ലോഞ്ച്ഡ് ബാലിസ്റ്റിക് മിസൈൽ (ALBM). മിസൈൽ ഇന്ത്യയ്ക്ക് നൽകാമെന്ന് ഇസ്രായേൽ നിർദ്ദേശിച്ചതായാണ് റിപ്പോർട്ടുകൾ.
News18
News18
advertisement

ഇസ്രായേലിന്റെ സിൽവർ സ്പാരോ എന്ന മിസൈലിൽ നിന്നാണ് ഈ പുതിയ സംവിധാനം വികസിപ്പിച്ചെടുത്തതെന്നാണ് കരുതപ്പെടുന്നത്. ഇത് യുദ്ധവിമാനങ്ങളിൽ നിന്ന് വിക്ഷേപിക്കാൻ കഴിയുന്ന രീതിയിൽ മാറ്റം വരുത്തിയ ഒന്നാണെന്നാണ് പ്രതിരോധ വിലയിരുത്തലുകൾ. ഇതിന്റെ ഔദ്യോഗിക വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, 1,000 മുതൽ 2,000 കിലോമീറ്റർ വരെയാണ് മിസൈലിന്റെ പരിധിയെന്ന് വിവിധ പ്രതിരോധ റിപ്പോർട്ടുകൾ പറയുന്നു. ഇത് ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് Su-30MKI വിമാനങ്ങളിൽ ഘടിപ്പിച്ചാൽ അത് സേനയുടെ പ്രഹരശേഷി ഗണ്യമായി വർദ്ധിപ്പിക്കും.

ഇന്ത്യ നിലവിൽ ഉപയോഗിക്കുന്ന ടാക്റ്റിക്കൽ മിസൈലുകളിൽ നിന്ന് വ്യത്യസ്തമായ വിഭാഗത്തിലാണ് ഈ മിസൈൽ ഉൾപ്പെടുന്നതെന്ന് വിദഗ്ധർ പറയുന്നു. ഏകദേശം 400 കിലോമീറ്റർ പരിധിയുള്ള ലോറ (LORA), 250 കിലോമീറ്റർ പരിധിയുള്ള റാംപേജ് (Rampage) എന്നീ മിസൈലുകൾ ഇസ്രായേൽ നേരത്തെ ഇന്ത്യയ്ക്ക് നൽകിയിട്ടുണ്ട്. റഡാർ സ്റ്റേഷനുകൾ, കമാൻഡ് സെന്ററുകൾ, വെടിക്കോപ്പ് ശാലകൾ എന്നിവ തകർക്കാനാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാൽ, ഗോൾഡൻ ഹൊറൈസൺ ഭൂഗർഭ ബങ്കറുകളും ആണവ കേന്ദ്രങ്ങളും പോലുള്ള അതീവ സുരക്ഷയുള്ള ലക്ഷ്യങ്ങളെ തകർക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്.

advertisement

വിക്ഷേപിച്ചതിന് ശേഷം വളരെ ഉയർന്ന വേഗതയിൽ താഴേക്ക് പതിക്കുന്ന രീതിയിലാണ് ഈ മിസൈലിന്റെ പ്രവർത്തനം. ഇതിന്റെ വേഗത ശബ്ദത്തേക്കാൾ അഞ്ചിരട്ടിയിലധികം വരുമെന്ന് വിദഗ്ധർ കണക്കാക്കുന്നു. ഇത്രയും ഉയർന്ന വേഗതയിൽ സഞ്ചരിക്കുന്നതിനാൽ സാധാരണ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഇതിനെ തടയുന്നത് വളരെ പ്രയാസകരമാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്ത്യൻ വ്യോമസേന തങ്ങളുടെ പ്രഹരശേഷി വർദ്ധിപ്പിക്കുന്ന ഘട്ടത്തിലാണ് ഇങ്ങനെയൊരു വാഗ്ദാനം വന്നിരിക്കുന്നത്. മിസൈൽ വാങ്ങുന്നതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ലെങ്കിലും, ഇത്തരമൊരു ചർച്ച നടക്കുന്നത് ഇന്ത്യയുടെ ദീർഘദൂര സൈനിക നയത്തിൽ വരുന്ന വലിയ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഈ പദ്ധതിയുമായി മുന്നോട്ട് പോയാൽ, ദീർഘദൂര പ്രഹരശേഷിയുള്ള ഇത്തരം മിസൈലുകളുടെ വരവ് മേഖലയിലെ സുരക്ഷാ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തും.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
2,000 കിലോമീറ്റർ പരിധി, ബ്രഹ്മോസിനേക്കാൾ വേഗത; ഇന്ത്യയ്ക്ക് ഇസ്രായേലിന്റെ 'ഗോൾഡൻ ഹൊറൈസൺ' മിസൈൽ വാഗ്ദാനം
Open in App
Home
Video
Impact Shorts
Web Stories