Also read-ഇന്ത്യയുടെ ‘സൗരദൗത്യം’ ആദിത്യ എല്‍ 1 കൗണ്ട്ഡൗണ്‍ ഇന്ന് ആരംഭിക്കും; വിക്ഷേപണം നാളെ
ക്ഷേത്രദർശനത്തിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച ചെയര്‍മാന്‍ എസ് സോമനാഥ് വിക്ഷേപണം വിജയമാകാൻ വേണ്ടി പ്രാര്‍ത്ഥിക്കാനാണ് താൻ ക്ഷേത്രത്തിലെത്തിയതെന്ന് പറഞ്ഞു.
ഉപഗ്രഹവുമായി രണ്ടാം വിക്ഷേപണത്തറയിലെത്തിച്ച പിഎസ്എല്‍വി സി-57 റോക്കറ്റ് നാളെ രാവിലെ 11.50 നാണ് വിക്ഷേപിക്കുക. വിക്ഷേപണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് അറിയിച്ചു. വിക്ഷേപണത്തിന് പിഎസ്എല്‍വി റോക്കറ്റും ഉപഗ്രഹവും തയാറാണ്. ശനിയാഴ്ച പിഎസ്എല്‍വി സി 57 റോക്കറ്റില്‍ പേടകം കുതിക്കുമെന്നും എസ് സോമനാഥ് പറഞ്ഞു. ഭൂമിയില്‍ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചേ ബിന്ദു (എല്‍1)വിന് ചുറ്റുമുള്ള സാങ്കല്‍പ്പിക ഭ്രമണപഥത്തിലാണ് ആദിത്യ എല്‍1 എത്തുക. ഭൂമിക്കും സൂര്യനും ഇടയിലുള്ള ഒന്നാം ലെഗ്രാഞ്ചേ പോയിന്റില്‍ നിന്നാണ് പേടകം സൂര്യനെ പഠിക്കുക.