വിജയത്തോടെ ഈ സാങ്കേതിക സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. യുഎസ് ചൈന റഷ്യ എന്നീ രാജ്യങ്ങളാണ് നേട്ടം മുൻപ് കൈവരിച്ചത്. സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള രാജ്യത്തിൻറെ ശ്രമങ്ങൾക്ക് ഏറെ നിർണായകമാണ് ഈ വിജയം.
ഐഎസ്ആർഒ വർഷങ്ങളായി നടപ്പിലാക്കാൻ ആഗ്രഹിച്ചിരുന്ന ഒരു നിർണായക സാങ്കേതിക വിദ്യയായിരുന്നു. 1989 മുതൽ ഡി ഡോക്കിംഗിനെക്കുറിച്ച് ഐഎസ്ആർഒയുടെ ആലോചനയിലുണ്ടായിരുന്നു. ഇന്ത്യയടെ ഭാവിയിലെ ഗ്രഹാന്തര യാത്രകൾക്ക് ഈ സാങ്കേതിക വിദ്യ ആവശ്യമാണ്.
ഇന്ത്യ ഇതിനകം പ്രഖ്യാപിച്ച ചന്ദ്രയാൻ -4 പദ്ധതിക്കും 2035 ഓടെ ഭാരതീയ അന്തർകിഷ് സ്റ്റേഷൻ നിർമ്മിക്കുന്നതിനും ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രയായ ഗഗൻയാനിനും ഈ സാങ്കേതികവിദ്യ ആവശ്യമായി വരും.
advertisement
സ്പേഡെക്സ് ദൗത്യത്തിന്റെ ഭാഗമായി, രണ്ട് ഉപഗ്രഹങ്ങൾക്കും പരസ്പരം വൈദ്യുതി കൈമാറാൻ കഴിയുമോ എന്നും ഒരു ഉപഗ്രഹത്തിന് ഒരേസമയം രണ്ടും നിയന്ത്രിക്കാൻ കഴിയുമോ എന്നും ഐസ്ആർഒ പരീക്ഷിച്ചു.
