TRENDING:

PSLV-C61 വിക്ഷേപണം പരാജയം; മൂന്നാം ഘട്ടത്തിൽ അപ്രതീക്ഷിത പ്രശ്നങ്ങൾ

Last Updated:

2021 ല്‍ EOS-03യും 2022 ല്‍ EOS-02 വും സമാനമായി അവസാനഘട്ടത്തില്‍ ഭ്രമണപഥത്തിലെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഡൽഹി: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) ഞായറാഴ്ച തങ്ങളുടെ 101-ാമത്തെ ഉപഗ്രഹമായ EOS-09, പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ (PSLV-C61) വിക്ഷേപിച്ചു. എന്നാൽ, വിക്ഷേപണം കഴിഞ്ഞ് മിനിറ്റുകൾക്ക് ശേഷം ദൗത്യം പരാജയപ്പെട്ടു. മൂന്നാം ഘട്ടത്തിലുണ്ടായ അപ്രതീക്ഷിത പ്രശ്നങ്ങളാണ് ദൗത്യം പരാജയപ്പെടാനുള്ള കാരണം.
News18
News18
advertisement

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും പുലർച്ചെ 5:59 ന് (IST) കുതിച്ചുയർന്നു. എന്നാൽ, ദൗത്യം ലക്ഷ്യം കണ്ടില്ലെന്ന് ഐഎസ്ആര്‍ ഒ ചെയര്‍മാൻ ഡോ. വി നാരായണൻ അറിയിച്ചു. ഭൗമനിരീക്ഷണ ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കാനായില്ല.

ആദ്യ രണ്ട് ഘട്ടം വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞെങ്കിലും മൂന്നാം ഘട്ടത്തിൽ പ്രശ്നം നേരിടുകയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അപൂർവമായാണ് പിഎസ്എൽവി ദൗത്യം പരാജയപ്പെടുന്നത്. അഞ്ച് നൂതന ഇമേജിം​ഗ് സംവിധാനങ്ങളാണ് ഉപ​ഗ്രഹത്തിലുണ്ടായിരുന്നത്. അതിർത്തികളിൽ നിരീക്ഷണം, കൃഷി, വനം, മണ്ണിന്റെ ഈർപ്പം, വെള്ളപ്പൊക്കം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനായി സജ്ജമാക്കിയിരുന്ന ഉപഗ്രഹമായിരുന്നു ഇത്. 2021 ല്‍ EOS-03യും 2022 ല്‍ EOS-02 വും സമാനമായി അവസാനഘട്ടത്തില്‍ ഭ്രമണപഥത്തിലെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
PSLV-C61 വിക്ഷേപണം പരാജയം; മൂന്നാം ഘട്ടത്തിൽ അപ്രതീക്ഷിത പ്രശ്നങ്ങൾ
Open in App
Home
Video
Impact Shorts
Web Stories