കൂടാതെ പൗരത്വ ഭേദഗതി നിയമത്തിന്റെ വ്യവസ്ഥകളെ ചോദ്യം ചെയ്യുന്ന 250 ഓളം ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടെന്നും പുതിയ ചട്ടങ്ങൾ ഭരണഘടന വിരുദ്ധമാണെന്നും ഹർജിയിൽ മുസ്ലിം ലീഗ് പറഞ്ഞു. പുതിയ നിയമത്തിനും ചട്ടങ്ങൾക്കും കീഴിൽ പൗരത്വം ലഭിക്കുന്ന ആളുകളെ വേർതിരിച്ചു കാണുന്ന ''അസാധാരണമായ സാഹചര്യം'' ഉടലെടുക്കുമെന്നും അതിൽ കൂട്ടിച്ചേർത്തു.
Also read-'പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നതിൽ പരിഭ്രാന്തരാകരുത്'; മുസ്ലീം പുരോഹിതന്‍മാരുടെ അഭ്യർത്ഥന
" ബഹുമാനപ്പെട്ട കോടതി ഈ വിഷയം അന്തിമമായി തീരുമാനിക്കുന്നത് വരെ സിഎഎയും അതിന്റെ വ്യവസ്ഥകളും നടപ്പിലാക്കുന്നത് മാറ്റിവയ്ക്കണമെന്നാണ് താത്പര്യപ്പെടുന്നത്. നിയമത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെടുകയാണ്. കൂടാതെ ഇതിനെതിരെയുള്ള റിട്ട് ഹർജികൾ കഴിഞ്ഞ നാലര വർഷമായി തീർപ്പാക്കാതെ കിടക്കുകയാണ്,” മുസ്ലിം ലീഗ് ഹര്‍ജിയിൽ വ്യക്തമാക്കി. 2019 ലാണ് പൗരത്വ ഭേദഗതി നിയമം പാർലമെന്റിൽ പാസാക്കിയത്.
advertisement
പൗരത്വ ഭേദഗതി നിയമം (CAA) 2019 പ്രകാരം 2014 ഡിസംബര്‍ 31-നോ അതിനുമുമ്പോ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ മുസ്ലീം ഇതര കുടിയേറ്റക്കാര്‍ക്ക് ഇന്ത്യൻ പൗരത്വം നല്‍കുന്നു.