പുൽവാമയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഹിലാൽ എന്ന ഭീകരവാദിയാണ് കൊല്ലപ്പെട്ട മറ്റൊരാൾ. അതേസമയം, മൂന്നാമത് ഒരു ഭീകരവാദിയെ സൈന്യം പിടികൂടിയെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇയാളുടെ വിശദാംശങ്ങൾ ലഭ്യമല്ല. കൊല്ലപ്പെട്ട രണ്ട് ഭീകരരുടെയും മൃതദേഹങ്ങൾ ലഭിച്ചിട്ടുണ്ട്.
പുൽവാമ: സുരക്ഷാസേന ഭീകരരുമായി ഏറ്റുമുട്ടുന്നു; ഒരു മേജറടക്കം നാല് സൈനികർക്ക് വീരമൃത്യു
അതേസമയം, ഒരു മേജർ ഉൾപ്പെടെ നാല് സൈനികർ ഏറ്റമുട്ടലിൽ വീരമൃത്യു വരിച്ചു. ഭീകരർ പുൽവാമയിലെ പിങ്ലാൻ മേഖലയിൽ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ രാത്രിയാണ് സൈന്യം ഓപ്പറേഷൻ ആരംഭിച്ചത്. ഭീകരവാദികൾ സൈന്യത്തിനു നേരെയും നിറയൊഴിക്കുന്നുണ്ട്. ഇതിനിടയിൽ, സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സാധാരണക്കാരൻ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ, ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
advertisement
വ്യാഴാഴ്ച പരിശീലനം കഴിഞ്ഞ് വരികയായിരുന്ന സി ആർ പി എഫ് ജവാൻമാരുടെ വാഹന വ്യൂഹത്തിനിടയിലേക്ക് സ്ഫോടക വസ്തുക്കളുള്ള കാറുമായി ജയ്-ഷെ-മൊഹമ്മദ് ഭീകരൻ നടത്തിയ ചാവേറാക്രമണത്തിൽ 40 സി ആർ പി എഫ് ജവാൻമാർ കൊല്ലപ്പെട്ടിരുന്നു.