TRENDING:

കശ്മീർ ജമാ അത്തെ ഇസ്‌ലാമിയെ കേന്ദ്ര സർക്കാർ നിരോധിച്ചു

Last Updated:

കഴിഞ്ഞ ദിവസം കശ്മീരിൽ ഉടനീളം നടന്ന റെയിഡുകളിൽ ഇരുന്നൂറോളം ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ അറസ്റ്റു ചെയ്തിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: വിഘടനവാദി സംഘടനയായ കശ്മീർ ജമാ അത്തെ ഇസ്‌ലാമിയെ കേന്ദ്ര സർക്കാർ നിരോധിച്ചു. ഭീകരതാ വിരുദ്ധ നിയമപ്രകാരമാണ് നടപടി. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് സുപ്രധാന തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസം കശ്മീരിൽ ഉടനീളം നടന്ന റെയിഡുകളിൽ ഇരുന്നൂറോളം ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ അറസ്റ്റു ചെയ്തിരുന്നു. കൂടുതൽ കശ്മീരികൾക്ക് പ്രയോജനം ലഭിക്കും വിധം കശ്മീർ സംവരണ നിയമം ഭേദഗതി ചെയ്യാനും സർക്കാർ തീരുമാനിച്ചു.
advertisement

അഭിനന്ദനെ വിട്ടയക്കുന്നത് ജനീവ കൺവെൻഷൻ പ്രകാരം; സൗഹൃദപ്രകടനമായി കാണേണ്ടെന്ന് ഇന്ത്യ

അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര മന്ത്രി സഭയുടെ പ്രത്യേക യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ഭീകരവാദത്തിനെതിരെ ശക്തവും ഫലപ്രദവുമായ നടപടികൾ സ്വീകരിച്ചാൽ മാത്രമേ പാക്കിസ്ഥാനുമായി ചർച്ചകൾക്ക് പ്രസക്തിയുള്ളൂ എന്ന നിലപാടാണ് മന്ത്രിസഭാ യോഗത്തിൽ ഉണ്ടായത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
കശ്മീർ ജമാ അത്തെ ഇസ്‌ലാമിയെ കേന്ദ്ര സർക്കാർ നിരോധിച്ചു