അഭിനന്ദനെ വിട്ടയക്കുന്നത് ജനീവ കൺവെൻഷൻ പ്രകാരം; സൗഹൃദപ്രകടനമായി കാണേണ്ടെന്ന് ഇന്ത്യ

Last Updated:

സൗഹൃദവും സമാധാനവും മുൻനിർത്തിയാണ് അഭിനന്ദനെ മോചിപ്പിക്കുന്നതെന്ന് ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു

ന്യൂഡൽഹി: ഇന്ത്യൻ എയർ വിങ് കമാൻഡന്‍റ് അഭിനന്ദൻ വർധമാനെ പാകിസ്ഥാൻ മോചിപ്പിക്കുന്നത് ജനീവൻ കൺവെൻഷൻ ഉടമ്പടി പ്രകാരമാണെന്നും അതിനെ സൗഹൃദപ്രകടനമായി കാണേണ്ടെന്ന് ഇന്ത്യ. സംയുക്തസേനകളുടെ പത്രസമ്മേളനത്തിൽ വ്യോമസേന എയർ വൈസ് മാർഷൽ ആർജികെ കപൂർ ഇക്കാര്യം പറഞ്ഞത്. പാകിസ്ഥാൻ പ്രധാനമന്ത്രി പാർലമെന്‍റിൽ നടത്തിയ പത്രസമ്മേളനത്തിലാണ് അഭിനന്ദനെ വിട്ടയയ്ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. സൗഹൃദവും സമാധാനവും മുൻനിർത്തിയാണ് അഭിനന്ദനെ മോചിപ്പിക്കുന്നതെന്ന് ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. ഈ വാദത്തെയാണ് വ്യോമസേന തള്ളികളഞ്ഞത്.
അഭിനന്ദനെ വിട്ടയക്കാനുള്ള തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് ആർജികെ കപൂർ പറഞ്ഞു. തുടർ നടപടികൾക്കായി കാത്തിരിക്കുന്നു. പാക് പോർവിമാനമായ F16 തകർത്തതായി വ്യോമസേന പറഞ്ഞു. ഏതു സാഹചര്യവും നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് മൂന്നു സേനാവിഭാഗങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥർ നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ ആർജികെ കപൂർ വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/India/
അഭിനന്ദനെ വിട്ടയക്കുന്നത് ജനീവ കൺവെൻഷൻ പ്രകാരം; സൗഹൃദപ്രകടനമായി കാണേണ്ടെന്ന് ഇന്ത്യ
Next Article
advertisement
ഹൂ കെയെഴ്‌സ്! ജീപേയിൽ പണം കൊടുത്തതിന് പിന്നാലെ  ടാക്സി ഡ്രൈവർ മെസ്സേജ് അയച്ച് ശല്യപ്പെടുത്തുന്നതായി യുവതി
ഹൂ കെയെഴ്‌സ്! ജീപേയിൽ പണം കൊടുത്തതിന് പിന്നാലെ ടാക്സി ഡ്രൈവർ മെസ്സേജ് അയച്ച് ശല്യപ്പെടുത്തുന്നതായി യുവതി
  • ടാക്സി ഡ്രൈവർ മെസ്സേജ് അയച്ച് ശല്യപ്പെടുത്തുന്നതായി യുവതി

  • യുവതി ഓൺലൈൻ പേയ്‌മെന്റ് പോർട്ടലുകളിൽ പോലും സന്ദേശങ്ങൾ അയച്ചതായി വെളിപ്പെടുത്തി.

  • സാമൂഹികമാധ്യമമായ റെഡ്ഡിറ്റിലാണ് യുവതി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്

View All
advertisement