ജാമിയ മിലിയ ഇസ്ലാമിയയും തുർക്കി സർക്കാരുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഏതെങ്കിലും സ്ഥാപനവും തമ്മിലുള്ള ഒരു ധാരണാപത്രവും (എംഒയു) ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ റദ്ദാക്കുന്നുവെന്നാണ് ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്. തങ്ങൾ രാജ്യത്തിനൊപ്പം ഉറച്ചു നിൽക്കുമെന്നും സർവകലാശാല വ്യക്തമാക്കിയിട്ടുണ്ട്.
ജെഎൻയു തുർക്കി തുർക്കി സ്ഥാപനങ്ങളുമായുള്ള കരാർ അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ജാമിയ മിലയും സമാനമായ തീരുമാനം എടുത്തത്. സമാനമായ രീതിയിൽ കാൺപൂർ സർവകലാശാലയും ഇസ്താംബുൾ സർവകലാശാലയുമായുള്ള ധാരണാപത്രം താൽക്കാലികമായി നിർത്തിവെയ്ക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു.
advertisement
ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രതസന്ധിയിലായ പാകിസ്ഥാന് ഡ്രോണുകള്‍ നല്‍കിയും സൈനികര്‍ക്ക് വിദഗ്‌ധോപദേശം നല്‍കിയും തുര്‍ക്കി സഹായം നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യയില്‍നിന്ന് വ്യാപകമായി തുര്‍ക്കിക്കെതിരേ നടപടികളുണ്ടായത്. ദേശീയ സുരക്ഷ മുന്‍നിര്‍ത്തി തുര്‍ക്കി സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കുകയാണെന്ന് ജെഎന്‍യു നിലപാടെടുത്തിരുന്നു.