സർവകലാശാലയിലെ ഒരു വിദ്യാർത്ഥിയുടെ രഹസ്യഭാഗങ്ങളിൽ പൊലീസ് ആക്രമണങ്ങളിൽ മുറിവേറ്റെന്നാണ് ആരോപണം. ബെൽറ്റിനു താഴോട്ടുള്ള ഭാഗങ്ങളിൽ കുത്തിയെന്നും കാലുകളിൽ കുത്തിയെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു. അതേസമയം, പൊലീസിന്‍റെ ആക്രമണങ്ങളിൽ ഒരു പെൺകുട്ടിയുടെ രഹസ്യഭാഗങ്ങളിൽ ഗുരുതരമായി മുറിവേറ്റെന്നും ജാമിയ മിലിയയിലെ ഒരു വിദ്യാർത്ഥിനി വ്യക്തമാക്കി.
വിദ്യാർത്ഥികൾ ഭയന്നോടുന്ന നിലയിലായിരുന്നു കാര്യങ്ങൾ. വിദ്യാർത്ഥികൾക്ക് ശ്വാസം മുട്ടുകയും ഛർദ്ദിക്കാൻ തോന്നുകയും ചെയ്തു. താൻ രണ്ടുതവണ തല കറങ്ങി വീണതായും ശ്വസിക്കാൻ പോലും ഇടമില്ലാത്ത വിധം ബുദ്ധിമുട്ടിയതായും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജാമിയ മിലിയയിലെ വിദ്യാർത്ഥികളിൽ ഒരാൾ വ്യക്തമാക്കി. അതേസമയം, ന്യൂസ് 18നോട് സംസാരിച്ച മൂന്നോളം കുട്ടികൾ സ്വകാര്യഭാഗങ്ങളിൽ അടിയേറ്റതായി വെളിപ്പെടുത്തി.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 10, 2020 9:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'രഹസ്യഭാഗങ്ങളിൽ അടിച്ചു': ജാമിയ വിദ്യാർത്ഥികളുടെ CAA പ്രതിഷേധത്തിനു എതിരെ ഡൽഹി പൊലീസ്; 16 പേർ ആശുപത്രിയിൽ
