'അവർ ഞങ്ങളെ നോക്കി സ്വയംഭോഗം ചെയ്തു; അപമാനിച്ചു' പേടിപ്പെടുത്തുന്ന രാത്രിയെ ഓർത്തെടുത്ത് വിദ്യാർത്ഥിനികൾ
Last Updated:
പുരുഷൻമാരുടെ ഒരു കൂട്ടം കാമ്പസിൽ പ്രവേശിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. അതേസമയം, നേരത്തെ തയ്യാറാക്കിയതു പോലെ ആയിരുന്നു ആക്രമണമെന്നാണ് തോന്നുന്നതെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു.
ന്യൂഡൽഹി: ഗാർഗി കോളേജ് ലൈംഗികാതിക്രമ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി കോളേജിലെ വിദ്യാർത്ഥിനികൾ. ആഘോഷമാകേണ്ടിയിരുന്ന കോളേജ് ഫെസ്റ്റ് ഒരു ദുഃസ്വപ്നം പോലെയാണ് ഇപ്പോൾ ഇവിടുത്തെ വിദ്യാർത്ഥികൾക്ക്. 'സുബിൻ നോട്ടിയാൽ എത്തുന്ന സ്റ്റാർ നൈറ്റിനു വേണ്ടി ഞങ്ങൾ തയ്യാറായി കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങളെ സംബന്ധിച്ച് ഫെസ്റ്റ് വളരെ ഉത്സാഹമയമായിരുന്നു. പെട്ടെന്നാണ് ഒരു സംഘം കാമ്പസിലേക്ക് അതിക്രമിച്ചു കയറുന്നത് ഞങ്ങൾ കണ്ടത്. ഗ്രൗണ്ടിലേക്ക് കയറിയ ഇവർ അത് സ്വന്തമാക്കി. ഞങ്ങൾ വിദ്യാർത്ഥികൾ സുരക്ഷയെ കരുതി ഓടുകയായിരുന്നു' - കോളേജിലെ സംസ്കൃത വിദ്യാർത്ഥിനിയായ സുർഭി ഭിന്ത് നോട്ടിയാൽ പറഞ്ഞു.
സാധാരണയായി ഡൽഹി സർവകലാശാല വിദ്യാർത്ഥികൾ അല്ലാത്തവർക്ക് ഗാർഗി കോളേജ് കാമ്പസിൽ പാസ് മുഖേനയാണ് പ്രവേശനം അനുവദിക്കുന്നത്. എന്നാൽ, ഇത്തവണ പാസ് പോലും കൈവശമില്ലാത്തവർ മതിലു ചാടി കാമ്പസിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.'പുറത്തു നിന്നുള്ളവർ കാമ്പസിനുള്ളിലേക്ക് കടന്ന് മിനിറ്റുകൾക്കുള്ളിൽ ഇവിടെ പുകയുടെയും ആൽക്കഹോളിന്‍റെയും ദുർഗന്ധം നിറഞ്ഞു.
കാമ്പസിനുള്ളിലേക്ക് കയറിയവർ ഉടൻ തന്നെ ഞങ്ങളെ ഉപദ്രവിക്കാൻ തുടങ്ങി. മിക്കവരും ജീവനും കൊണ്ടോടി. ഞാനും ഓടിയവരിൽ ഉണ്ടായിരുന്നു. ' - നോട്ടിയാൽ പറഞ്ഞു.
advertisement
പുരുഷൻമാരുടെ ഒരു കൂട്ടം കാമ്പസിൽ പ്രവേശിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. അതേസമയം, നേരത്തെ തയ്യാറാക്കിയതു പോലെ ആയിരുന്നു ആക്രമണമെന്നാണ് തോന്നുന്നതെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു. ഫെസ്റ്റ് നടക്കുന്ന ദിവസം കണക്കു കൂട്ടി അതിക്രമിച്ചു കയറി ആക്രമണം നടത്തുകയായിരുന്നു. സുരക്ഷിതരെന്ന് തോന്നേണ്ട കാമ്പസിൽ തങ്ങൾ അതിക്രമങ്ങൾക്ക് ഇരയായി. കോളേജിൽ ഞങ്ങൾക്ക് സുരക്ഷാ ഗാർഡുകളുണ്ട്. എന്നാൽ, ഇത്തരത്തിലൊരു ആക്രമണം നേരിടാൻ അവർ സജ്ജമായിരുന്നില്ലെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു.
റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും ഡൽഹി പൊലീസിനെയും ഗേറ്റിനു മുന്നിൽ വിന്യസിച്ചിരുന്നെന്നും എന്നാൽ ഇവരെ മറികടന്ന് അക്രമികൾ കാമ്പസിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നെന്നും വിദ്യാർത്ഥികൾ പറഞ്ഞു. മധ്യവയസ്കരായ പുരുഷൻമാർ ഉൾപ്പെടെയുള്ളവർ ഉയർന്ന മതിലും വേലിയും മറികടന്നാണ് കാമ്പസിനുള്ളിൽ പ്രവേശിച്ചത്. ഇത്തരം സംഭവങ്ങളിൽ നിന്ന് സ്ത്രീകൾക്ക് സംരക്ഷണം നൽകുന്നതിന്‍റെ ഭാഗമായിട്ട് ആയിരുന്നു വേലി നിർമിച്ചത്. എന്നാൽ, അതും മറികടന്നാണ് അക്രമികൾ എത്തിയത്.
advertisement
അതേസമയം, മധ്യവയസ്കരായ പുരുഷൻമാർ തങ്ങൾക്കു നേരെ സ്വയംഭോഗം നടത്തിയെന്ന് പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലെ വിദ്യാർത്ഥിനികൾ പരാതിപ്പെട്ടു. ഡൽഹി വനിതാ കമ്മീഷൻ അംഗം സ്വാതി മാലിവാൾ സംഭവസ്ഥലത്ത് എത്തി വിദ്യാർത്ഥികളുടെ ഭാഗം കേട്ടു. സംഭവത്തിന്‍റെ സി സി ടി വി ഫൂട്ടേജുകൾ പൊലീസ് പരിശോധിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 10, 2020 4:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'അവർ ഞങ്ങളെ നോക്കി സ്വയംഭോഗം ചെയ്തു; അപമാനിച്ചു' പേടിപ്പെടുത്തുന്ന രാത്രിയെ ഓർത്തെടുത്ത് വിദ്യാർത്ഥിനികൾ


