ഇതിനിടെ, പൊലീസിനെതിരെ ജാമിയ മിലിയ സർവ്വകലാശാല രംഗത്തെത്തി. അനുവാദമില്ലാതെയാണ് പൊലീസ് ക്യാംപസിൽ കയറിയത്. വിദ്യാർഥികളെയും അധ്യാപകരടക്കം ഉള്ളവരെയും മർദ്ദിച്ചെന്ന് സർവകലാശാല ചീഫ് പ്രൊക്ടർ വസീം അഹമ്മദ് ഖാൻ പറഞ്ഞു. പൊലീസ് ക്യാംപസിനുള്ളിൽ തുടരുന്നെന്ന് വിദ്യാർഥികൾ പറഞ്ഞു. ലൈബ്രറിയിലും റീഡിംഗ് റൂമിലും പൊലീസ് റെയ്ഡ് നടത്തുന്നെന്ന് വിദ്യാർഥികൾ
പറഞ്ഞു.
ഡൽഹിയിൽ മൂന്ന് ബസുകൾ കത്തിച്ചു; മെട്രോ സ്റ്റേഷനുകൾ അടച്ചു
അതേസമയം, ആക്രമണങ്ങൾക്ക് പിന്നിൽ പൊലീസ് ആണെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയ രംഗത്തെത്തി. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളും അദ്ദേഹം പുറത്തു വിട്ടു. ബസ് കത്തിക്കാൻ കൂട്ടു നിന്നത് പൊലീസെന്നത് ഉൾപ്പെടെ പൊലീസിനെതിരെ ഗുരുതര ആരോപണമാണ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉന്നയിച്ചിരിക്കുന്നത്.
advertisement
പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന നിരവധി തെളിവുകളാണ് മനീഷ് സിസോദിയ പുറത്തു വിട്ടിരിക്കുന്നത്. പെട്രോൾ ക്യാനുമായി പൊലീസ് നിൽക്കുന്ന ചിത്രങ്ങളും വിദ്യാർഥിനികളെ പൊലീസ് മർദ്ദിക്കുന്ന ചിത്രങ്ങളും മനീഷ് സിസോദിയ പുറത്തുവിട്ടു. പ്രതിഷേധക്കാരോട് സംഘർഷം ഒഴിവാക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ ആഹ്വാനം ചെയ്തു.
