advertisement

പൗരത്വനിയമം: ഡൽഹിയിൽ മൂന്ന് ബസുകൾ കത്തിച്ചു; മെട്രോ സ്റ്റേഷനുകൾ അടച്ചു

Last Updated:

പ്രക്ഷോഭത്തെ തുടർന്ന് ഡൽഹിയിൽ അഞ്ച് മെട്രോ സ്റ്റേഷനുകൾ അടച്ചു. സുഖ്ദേവ് വിഹാർ, ജാമിയ മിലിയ ഇസ്ലാമിയ, ഓഖ്‌ല വിഹാർ, ജസോള വിഹാർ, ആശ്രം മെട്രോ സ്റ്റഷനുകളാണ് അടച്ചത്.

ന്യൂഡൽഹി: പുതിയ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം രാജ്യതലസ്ഥാനമായ ഡൽഹിയിലും അക്രമാസക്തം. പ്രക്ഷോഭവുമായി തെരുവിലിറങ്ങിയ വിദ്യാർഥികൾ ഡൽഹിയിലെ ജാമിയ നഗറിൽ മൂന്നു ബസുകൾക്ക് തീയിട്ടു. ജാമിയ മിലിയ സർവ്വകലാശാലയിലേക്ക് പൊലീസ് റബ്ബർ ബുള്ളറ്റുകളും കണ്ണീർവാതകവും പ്രയോഗിച്ചു. സർവകലാശാലയിൽ വിദ്യാർത്ഥികളും അധ്യാപകും നടത്തിവരുന്ന സമരമാണ് വലിയ സംഘർഷമായി വ്യാപിച്ചത്. അതേസമയം, അക്രമങ്ങളിൽ പങ്കില്ലെന്നും പുറത്തു നിന്നുള്ളവരാണ് ആക്രമണങ്ങൾ നടത്തുന്നതെന്നും ജാമിയ മിലിയയിലെ വിദ്യാർഥികൾ പറഞ്ഞു.
വൈകുന്നേരം നാലു മണിയോടെ ജാമിയ മിലിയയിലെ വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും ഗാന്ധി പീസ് മാർച്ച് എന്ന പേരിൽ ഡൽഹിയിലേക്ക് പ്രതിഷേധ മാർച്ച് ആരംഭിച്ചു. എന്നാൽ, ഈ മാർച്ച് പൊലീസ് തടയുകയായിരുന്നു. മാർച്ച് പൊലീസ് തടഞ്ഞതോടെ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. വിദ്യാർഥികൾ തങ്ങൾക്ക് നേരെ കല്ലെറിയുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
സർവകലാശാല അടച്ചിട്ടും വിദ്യാർഥികൾ പ്രക്ഷോഭം തുടരുകയാണ്. പ്രക്ഷോഭത്തെ തുടർന്ന് ഡൽഹിയിൽ അഞ്ച് മെട്രോ സ്റ്റേഷനുകൾ അടച്ചു. സുഖ്ദേവ് വിഹാർ, ജാമിയ മിലിയ ഇസ്ലാമിയ, ഓഖ്‌ല വിഹാർ, ജസോള വിഹാർ, ആശ്രം മെട്രോ സ്റ്റഷനുകളാണ് അടച്ചത്.
advertisement
അതേസമയം, പുതിയ പൗരത്വ നിയമം നടപ്പാക്കില്ലെന്ന കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങളുടെ വാദം തള്ളി കേന്ദ്രം. പൗരത്വ നിയമം എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കിയേ കഴിയൂ എന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. പൗരത്വ നിയമ ഭേദഗതി ഒരു സംസ്ഥാനത്തിനും നടപ്പാക്കാതിരിക്കാൻ കഴിയില്ല. പൗരത്വ നിയമത്തിനെതിരെ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് കോൺഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
പൗരത്വനിയമം: ഡൽഹിയിൽ മൂന്ന് ബസുകൾ കത്തിച്ചു; മെട്രോ സ്റ്റേഷനുകൾ അടച്ചു
Next Article
advertisement
റിലയൻസ് ഫൗണ്ടേഷൻ ‘വാട്ടർ ഫോർ ലൈഫ്’ ക്യാമ്പയിൻ: ഇന്ത്യയിലുടനീളം ജലാശയങ്ങൾ ശുദ്ധീകരിച്ച് ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകർ
റിലയൻസ് ഫൗണ്ടേഷൻ ‘വാട്ടർ ഫോർ ലൈഫ്’ ക്യാമ്പയിൻ: ഇന്ത്യയിലുടനീളം ജലാശയങ്ങൾ ശുദ്ധീകരിച്ച് സന്നദ്ധപ്രവർത്തകർ
  • ‘വാട്ടർ ഫോർ ലൈഫ്’ ക്യാമ്പയിനിൽ 33,000-ത്തിലധികം സന്നദ്ധപ്രവർത്തകർ ജലാശയങ്ങൾ ശുദ്ധീകരിച്ചു

  • 15 സംസ്ഥാനങ്ങളിലും 108 ജില്ലകളിലായി 1400-ലധികം ജലാശയങ്ങൾ ശുദ്ധീകരിച്ച് 85,000 കിലോ മാലിന്യങ്ങൾ നീക്കം

  • ജലസ്രോതസ്സുകളുടെ ദീർഘകാല പരിപാലനം ഉറപ്പാക്കാൻ ജനപങ്കാളിത്തം, പരിശീലിത ക്ലൈമറ്റ് ചാമ്പ്യന്മാർ നേതൃത്വം

View All
advertisement