TRENDING:

ISIS | 'ജിഹാദി' യുവതിയുമായി പ്രണയം; ഐഎസ് ബന്ധമുള്ള ജാമിയ വിദ്യാർത്ഥി മൊഹ്‌സിൻ അഹമ്മദിനെക്കുറിച്ച് അറിയാം

Last Updated:

എന്‍ഐഎയുടെ ചോദ്യം ചെയ്യലില്‍ താന്‍ യുവതിയുമായി പ്രണയത്തിലാണെന്ന് അഹമ്മദ് സമ്മതിച്ചിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മനോജ് ഗുപ്ത
advertisement

എന്‍ഐഎ (NIA) അറസ്റ്റ് ചെയ്ത ഇസ്ലാമിക് സ്റ്റേറ്റ് (IS) പ്രവര്‍ത്തകനായ മൊഹ്‌സിന്‍ അഹമ്മദ് (mohsin ahmed) ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ (jamia milia islamia university) രണ്ടാം വര്‍ഷ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയാണെന്ന് കണ്ടെത്തല്‍. ഉന്നത വൃത്തങ്ങളാണ് സിഎന്‍എന്‍ ന്യൂസ്18 നോട് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച ഡല്‍ഹിയിലെ ബട്‌ല ഹൗസില്‍ (batla house) നടത്തിയ തെരച്ചിലിന് ശേഷമാണ് മൊഹ്‌സിന്‍ അഹമ്മദിനെ പിടികൂടിയത്. ബിഹാര്‍ സ്വദേശിയായ അഹമ്മദ് രണ്ട് വര്‍ഷം മുമ്പാണ് എഞ്ചിനിയറിങ് പഠിക്കാനായി കോട്ടയിലെത്തിയത്. ഈ കാലയളില്‍ മിഡില്‍ ഈസ്റ്റിലെയും സിറിയയിലെയും ഐഎസ് പ്രവര്‍ത്തകരുമായി ഇയാള്‍ നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നതായി വൃത്തങ്ങള്‍ പറഞ്ഞു.

advertisement

സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പരിശീലന വേളയില്‍, 28കാരിയായ ഒരു പ്രവര്‍ത്തകയുമായി അഹമ്മദ് അടുപ്പത്തിലായി. ഇവര്‍ അഹമ്മദിനോട് ഐഎസ് അനുഭാവികളില്‍ നിന്ന് പണം പിരിക്കാനും ക്രിപ്‌റ്റോകറന്‍സി വഴി സിറിയയിലെ അല്‍ഹോള്‍ ക്യാമ്പിലേക്ക് പണം അയയ്ക്കാനും ആവശ്യപ്പെട്ടു. വനിതാ ജിഹാദി പ്രവര്‍ത്തകര്‍ക്ക് വേണ്ടിയുള്ളതാണ് അല്‍ഹോള്‍ ക്യാമ്പ്.

എന്‍ഐഎയുടെ ചോദ്യം ചെയ്യലില്‍ താന്‍ യുവതിയുമായി പ്രണയത്തിലാണെന്ന് അഹമ്മദ് സമ്മതിച്ചിരുന്നു. ''ജിഹാദി പ്രണയം'' അല്ലെങ്കില്‍ ഹണിട്രാപ്പ് എന്നാണ് അവര്‍ ഇതിനെ വിളിക്കുന്നതെന്നും വൃത്തങ്ങള്‍ പറഞ്ഞു. ജിഹാദി പ്രണയത്തിലൂടെയാണ് അല്‍ഹോള്‍ ക്യാമ്പിലെ സ്ത്രീകള്‍ പണം പിരിക്കുന്നത്. അഹമ്മദാബാദിലെ ലഹരിമരുന്ന് വ്യാപാരത്തില്‍ നിന്നാണ് ഐഎസിന് വലിയ സാമ്പത്തിക സഹായം ലഭിക്കുന്നതെന്നും അഹമ്മദ് പറഞ്ഞു. ബട്‌ല ഹൗസില്‍ വെച്ച് തന്നെ സിറിയ, അഫ്ഗാനിസ്ഥാന്‍, ഇന്തോനേഷ്യ, മലേഷ്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലെ നിരവധി ആളുകളുമായി അഹമ്മദ് പണപ്പിരിവിനായി ബന്ധപ്പെട്ടിരുന്നു. ക്രിപ്‌റ്റോ വ്യാപാരവും അഹമ്മദ് ആരംഭിച്ചിരുന്നു. പ്രധാനമായും ബിറ്റികോയിനിലാണ് അഹമ്മദ് വ്യാപാരം നടത്തിയിരുന്നത്.

advertisement

also read: ഐഎസ് ബന്ധം; മംഗളൂരുവില്‍ യുവതിയെ NIA അറസ്റ്റ് ചെയ്തു

ക്രിപ്‌റ്റോകറന്‍സി വഴിയാണ് ഇയാള്‍ പണം ശേഖരിച്ചിരുന്നത്. ഇന്ത്യയില്‍ യുപിഐ വഴി ഏകദേശം 4 ലക്ഷം രൂപ അഹമ്മദ് സമാഹരിച്ചതായി വൃത്തങ്ങള്‍ പറഞ്ഞു. വാസീര്‍എക്‌സിനെ കുറിച്ചും മറ്റ് ക്രിപ്‌റ്റോ വാലറ്റുകളെ കുറിച്ചും എന്‍ഐഎ അന്വേഷണം നടത്തുന്നുണ്ട്.

'' അഹമ്മദ് ഒരു തീവ്രവാദി തന്നെയാണ്. കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ അവന്‍ തന്ത്രങ്ങള്‍ മെനയുകയായിരുന്നു. ഞങ്ങള്‍ യൂണിവേഴ്‌സിറ്റിയിലെയും കോട്ടയിലെയും അഹമ്മദിന്റെ കൂട്ടാളികളെയും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യദിനത്തിനു മുമ്പുള്ള പ്രധാനപ്പെട്ട ഒരു അറസ്റ്റ് ആണിത്,'' എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

advertisement

see also: കേരളം ഉൾപ്പടെ ആറ് സംസ്ഥാനങ്ങളിൽ NIA റെയ്ഡ്; തീവ്രവാദ ബന്ധമുള്ള 14 പേർ പിടിയിൽ

മഹാരാഷ്ട്ര ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളിലായി 13 സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. 48 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഓഗസ്റ്റ് 1ന് 13 പേരെയും ജൂലൈ 31ന് 35 പേരെയുമാണ് കസ്റ്റഡിയിലെടുത്തത്. ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 2021 ഓഗസ്റ്റില്‍ കര്‍ണാടകയിലെ ഭട്കലില്‍ നിന്ന് അറസ്റ്റിലായ സുഫ്രി ജോഹര്‍ ദാമോദിയെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് റെയ്ഡ് നടത്തിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ദാമോദിയുടെ വെളിപ്പെടുത്തലിനു പിന്നാലെ, കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യ കേന്ദ്രീകരിച്ചുള്ള വോയ്‌സ് ഓഫ് ഹിന്ദ് എന്ന ഐഎസ് മാസികയും ഏജന്‍സി നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇന്ത്യയെ കുറിച്ചുള്ള എല്ലാ സൂക്ഷ്മമായ വിശദാംശങ്ങളും മാസികയില്‍ വ്യക്തമാണ്. ഇതാണ് ഐഎസുമായി ബന്ധമുള്ള 48 പേരിലേക്ക് നയിച്ചതെന്നും അഹമ്മദ് പറഞ്ഞു. ഈ 48 പേർ വോയ്‌സ് ഓഫ് ഹിന്ദിനും മറ്റ് ഐഎസ്‌കെപിയുമായി ബന്ധപ്പെട്ട ഗ്രൂപ്പുകള്‍ക്കുമായുള്ള കണ്ടന്റ് ഉണ്ടാക്കിയിരുന്നെന്നും ഏജന്‍സി വൃത്തങ്ങള്‍ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/India/
ISIS | 'ജിഹാദി' യുവതിയുമായി പ്രണയം; ഐഎസ് ബന്ധമുള്ള ജാമിയ വിദ്യാർത്ഥി മൊഹ്‌സിൻ അഹമ്മദിനെക്കുറിച്ച് അറിയാം
Open in App
Home
Video
Impact Shorts
Web Stories