മുതിർന്ന സി ആർ പി എഫ് ഉദ്യോഗസ്ഥരുമായി പ്രതിരോധ ഉപദേഷ്ടാവ് അജിത് ഡോവൽ ചർച്ച നടത്തി. സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുന്നതായി പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് അറിയിച്ചു.
Also read: പുൽവാമ ഭീകരാക്രമണം: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഫേസ്ബുക്ക് പേജിൽ ഇന്ത്യൻ രോഷം അണപൊട്ടി
ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് നാളെ കാശ്മീരിൽ എത്തും. ഡൽഹിയിൽ തിരക്കിട്ട പ്രതിരോധ കൂടിയാലോചനകൾ തുടങ്ങി. ഭീകരാക്രമണത്തിൽ നടുക്കം രേഖപ്പെടുത്തിയ പ്രധാനമന്ത്രി സംഭവഗതികൾ ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ്ങുമായി ചർച്ച ചെയ്തതായി അറിയിച്ചു. രക്തസാക്ഷികളായ സൈനികരുടെ കുടുംബത്തിനൊപ്പം രാഷ്ട്രം മുഴുവൻ ഒറ്റക്കെട്ടായി നിൽക്കുമെന്നു പ്രധാനമന്ത്രി ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു.
advertisement
മോഡി സർക്കാരിന് എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസും രംഗത്തെത്തി. മോഡി അധികാരത്തിൽ വന്ന ശേഷം നടക്കുന്ന പതിനെട്ടാമത്തെ വൻ ഭീകരാക്രമണമാണ് ഇത്. അന്പത്തിയാറു ഇഞ്ചുകാരൻ ഇതിനു എങ്ങനെ മറുപടി നൽകുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ചോദിച്ചു.