പുൽവാമ ഭീകരാക്രമണം: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഫേസ്ബുക്ക് പേജിൽ ഇന്ത്യൻ രോഷം അണപൊട്ടി

Last Updated:

രൂക്ഷമായ ഭാഷയിലാണ് മലയാളികൾ ഉൾപ്പടെ ഇമ്രാൻ ഖാന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രതികരിച്ച് കൊണ്ടിരിക്കുന്നത്

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ കാശ്മീരിലെ ഭീകരാക്രമണത്തിൽ പ്രതിഷേധവുമായി സോഷ്യൽ മീഡിയ. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഇന്ത്യക്കാരുടെ രോഷം. രൂക്ഷമായ ഭാഷയിലാണ് മലയാളികൾ ഉൾപ്പടെയുള്ളവർ ഇമ്രാൻ ഖാന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രതികരിച്ച് കൊണ്ടിരിക്കുന്നത്.
ഇപ്പോൾ നടത്തിയ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഭീഷണി നൽകി കൊണ്ടാണ് മിക്കവരും പ്രതികരിച്ചിരിക്കുന്നത്. വീണ്ടും ഒരു സർജിക്കൽ സ്ട്രൈക്ക് ഉണ്ടാകുമെന്നും കരുതിയിരിക്കാനായിരുന്നു മറ്റ് ചിലരുടെ പ്രതികരണം. വിഷയത്തിൽ പ്രതികരിക്കുന്ന മലയാളികളും രൂക്ഷമായ ഭാഷയിലാണ് പ്രതികരിക്കുന്നത്. പാകിസ്ഥാൻ സർക്കാരിന്റെ ഔദ്യോഗിക പരിപാടിയുടെ ഫോട്ടോ പങ്കുവെച്ച് പ്രധാനമന്ത്രിയുടെ പോസ്റ്റിന് കീഴെയാണ് ഇന്ത്യക്കാർ രോഷപ്രകടനം നടത്തുന്നത്.
advertisement
പുൽവാമ ജില്ലയിലെ അവന്തിപുരയിൽ സി ആർ പി എഫ് ജവാൻമാരുടെ വാഹന വ്യൂഹത്തിനു നേരെ നടന്ന ആക്രമണത്തില്‍ ഇതുവരെ 40 സിആർപി എഫ് സൈനികരാണ് വീരമൃത്യു വരിച്ചത്. എഴുപത്തിയെട്ടു ബസുകളിലായി രണ്ടായിരത്തി അഞ്ഞൂറ് സൈനികർ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിലേക്ക് ചാവേർ കാർ ഇടിച്ചു കയറ്റുകയായിരുന്നു. പരിശീലനം കഴിഞ്ഞ് സൈനികര്‍ ജമ്മു ശ്രീനഗര്‍ ദേശീയ പാതയിലൂടെ സഞ്ചരിക്കവെയായിരുന്നു ആക്രമണം.
അതേസമയം സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകാനുള്ള തയാറെടുപ്പിലാണ് കേന്ദ്ര സർക്കാർ. ഭീകരർ ഒരിക്കലും മറക്കാത്ത തിരിച്ചടി നൽകുമെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി വ്യക്തമാക്കി.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
പുൽവാമ ഭീകരാക്രമണം: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഫേസ്ബുക്ക് പേജിൽ ഇന്ത്യൻ രോഷം അണപൊട്ടി
Next Article
advertisement
കർണാടക ഡിജിപിയുടെ ഓഫീസിലെ അശ്ലീല വീഡിയോകൾ; മുഖ്യമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു
കർണാടക ഡിജിപിയുടെ ഓഫീസിലെ അശ്ലീല വീഡിയോകൾ; മുഖ്യമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു
  • കർണാടക ഡിജിപി ഡോ. രാമചന്ദ്ര റാവുവിന്റെ പേരിൽ അശ്ലീല വീഡിയോകൾ പ്രചരിച്ചതോടെ വലിയ രാഷ്ട്രീയ വിവാദം ഉയർന്നു.

  • വീഡിയോ വ്യാജമാണെന്നും ഗൂഢാലോചനയാണെന്നും റാവു; മുഖ്യമന്ത്രി വിശദീകരണം തേടി.

  • ഓഫീസ് ചേബറിൽ സ്ത്രീകളുമായി അടുത്തിടപഴകുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഔദ്യോഗിക അന്വേഷണം ആവശ്യപ്പെട്ടു.

View All
advertisement