മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഒരു കേസുമായി ബന്ധപ്പെട്ട വാദങ്ങൾ വീഡിയോ കോൺഫറൻസിംഗിലൂടെ ഉന്നയിക്കുന്നതിനിടെയാണ് ബോബ്ഡെ ഇക്കാര്യം അറിയിച്ചത്. അഭിഭാഷകർക്കും ജഡ്ജിമാർക്കും വേണ്ടിയുള്ള ഡ്രസ് കോഡിനെക്കുറിച്ചുള്ള നിർദേശങ്ങൾ സുപ്രീം കോടതി ഉടൻ പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗണിനെ തുടർന്ന് കോടതി നടപടികൾ വീഡിയോ കോൺഫറൻസിംഗ് വഴിയാക്കിയിരുന്നു. ഈ സമയത്ത് അഭിഭാഷകർ കോട്ടും ഗൗണു ധരിക്കാതെയാണ് വാദങ്ങൾ നടത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് തുടർന്നും തത്ക്കാലം കോട്ടും ഗൗണും വേണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
കറുത്ത കോട്ടിനും ഗൗണിനും പകരം വെള്ള ഷർട്ട്, വെള്ള സൽവാർ കമ്മീസ്, വെള്ള സാരി എന്നിവയാകും തത്കാലം അഭിഭാഷകരുടെയും ജഡ്ജിമാരുടെയും വേഷമെന്നാണ് സൂചനകൾ.
advertisement
അടച്ചിട്ട കോടതിമുറികളിൽ അടുത്തയാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്നാണ് വിവരം. ആദ്യഘട്ട്തതിൽ ജഡ്ജിമാർ മാത്രമായിരിക്കും കോടതിമുറികളിലെത്തി വാദം കേൾക്കുക. അഭിഭാഷകർ അവരവരുടെ ചേംബറുകളിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെ വാദം നടത്തിയാൽ മതി.
TRENDING:മദ്യത്തിന്‍റെ നികുതി വര്‍ധിപ്പിക്കാന്‍ ഓര്‍ഡിനന്‍സ്; ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാതീരുമാനം [NEWS]ലക്ഷ്യം സ്വയം പര്യാപ്തമായ ഇന്ത്യ; ആത്മനിര്‍ഭർ ഭാരത് പദ്ധതിയുടെ വിശദാംശങ്ങളുമായി ധനമന്ത്രി [NEWS]'കൊറോണ വൈറസിനേക്കാൾ വൃത്തികെട്ടവൻ' സഹതാരത്തെ അപമാനിച്ച ക്രിസ് ഗെയിലിന് കനത്ത ശിക്ഷ നൽകാൻ വിൻഡീസ് ക്രിക്കറ്റ് ബോർഡ് [NEWS]
ലോക്ക്ഡൗൺ സമയത്ത്, ബെഞ്ചുകൾ സാധാരണയായി ജഡ്ജിമാരുടെ വസതികളിൽ ഒത്തുകൂടുകയും അഭിഭാഷകർക്ക് അവരുടെ വീടുകളിൽ നിന്നോ ഓഫീസുകളിൽ നിന്നോ വീഡിയോ കോൺഫറൻസിംഗിലൂടെ ചേരാൻ അനുവാദമുണ്ടായിരുന്നു.