• HOME
  • »
  • NEWS
  • »
  • india
  • »
  • Nirmala Sitharaman Press Conference| ലക്ഷ്യം സ്വയം പര്യാപ്തമായ ഇന്ത്യ; ആത്മനിര്‍ഭർ ഭാരത് പദ്ധതിയുടെ വിശദാംശങ്ങളുമായി ധനമന്ത്രി

Nirmala Sitharaman Press Conference| ലക്ഷ്യം സ്വയം പര്യാപ്തമായ ഇന്ത്യ; ആത്മനിര്‍ഭർ ഭാരത് പദ്ധതിയുടെ വിശദാംശങ്ങളുമായി ധനമന്ത്രി

Nirmala Sitharaman Press Conference| ദരിദ്രർ, കുടിയേറ്റക്കാർ, ദിവ്യാംഗ് (വ്യത്യസ്ത കഴിവുള്ളവർ) എന്നിവരോട് ഞങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്," അവർക്ക് ആവശ്യങ്ങൾ ഉൾക്കൊള്ളിച്ച് സമഗ്രമായ പാക്കേജാണിതെന്നും സീതാരാമൻ പറയുന്നു

Nirmala Sitharaman

Nirmala Sitharaman

  • News18
  • Last Updated :
  • Share this:
    ആത്മനിർഭർ അഭിയാൻ പദ്ധതിയിലൂടെ സ്വയം പര്യാപ്ത ഇന്ത്യയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രഖ്യാപിച്ച 20ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജക പാക്കേജിന്‍റെ വിശദാംശങ്ങൾ പങ്കുവയ്ക്കവെയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ ധനമന്ത്രി ആവർത്തിച്ചത്. എല്ലാവിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന പദ്ധതിയാണിതെന്നും പ്രാദേശിക ബ്രാൻഡുകളെ ആഗോളമാക്കുകാണ് ലക്ഷ്യമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

    ആത്മനിർഭർ എന്ന വാക്കിന്‍റെ അര്‍ഥം 'സ്വാശയത്വം' എന്നാണ് പറഞ്ഞു കൊണ്ടാണ് ധനമന്ത്രി വാർത്താസമ്മേളനം ആരംഭിച്ചത്. ഒന്നാം മോദി സർക്കാരിന്‍റെ സാമ്പത്തിക നയങ്ങളുടെ തുടർച്ചയായുള്ള പദ്ധതിയാണിതെന്ന് പറഞ്ഞു കൊണ്ടാണ് വിശദാംശങ്ങളിലേക്ക് കടന്നത്. . ഭൂമി, പണലഭ്യത, തൊഴിൽ നിയമം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതാണ് സാമ്പത്തിക പാക്കേജ്. സാമ്പത്തികം,അടിസ്ഥാനസൗകര്യങ്ങൾ,സംവിധാനം,ജനസംഖ്യാശാസ്‌ത്രം, ആവശ്യകത എന്നിവയാണ് ആത്മ നിർഭാർ ഭാരത'ത്തിന്റെ അഞ്ച് തൂണുകൾ. ദരിദ്രർ, കുടിയേറ്റക്കാർ, ദിവ്യാംഗ് (വ്യത്യസ്ത കഴിവുള്ളവർ) എന്നിവരോട് ഞങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്," അവർക്ക് ആവശ്യങ്ങൾ ഉൾക്കൊള്ളിച്ച് സമഗ്രമായ പാക്കേജാണിതെന്നും സീതാരാമൻ പറയുന്നു\
    TRENDING:ദോഹയിൽ നിന്നുള്ള വിമാനം തിരുവനന്തപുരത്തെത്തി; സുരക്ഷിതരായി നാട്ടിലെത്തിയത് 15 ഗർഭിണികൾ ഉൾപ്പെടെ 181 പേർ [PHOTOS]ഡോക്ടർമാർക്ക് ഇളവില്ല; കോവിഡ് ഡ്യൂട്ടി ചെയ്യുന്ന നഴ്സുമാരുടെ ക്വാറന്റീൻ കാലാവധി റദ്ദാക്കി [NEWS]Coronavirus Drug Remdesivir| കൊറോണ മരുന്ന് റെംഡെസിവിർ നിർമിക്കാനും വിൽക്കാനും ഇന്ത്യൻ കമ്പനിക്ക് കരാർ [NEWS]
    ചെറുകിട മേഖലയ്ക്ക് മൂന്നു ലക്ഷം കോടി രൂപയുടെ സഹായമാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈട് ആവശ്യമില്ലാത്ത വായ്പയുടെ കാലാവധി നാല് വർഷമാണ്.100 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്കാണ് വായ്പ ലഭിക്കുക.ഒരു വർഷത്തേക്ക് തിരിച്ചടവിന് മോറട്ടോറിയം നൽകും.

    മറ്റ് വിശദാംശങ്ങൾ:

    പണലഭ്യതയ്ക്കായി 35000 കോടി രൂപയുടെ പ്രത്യേക പദ്ധതി

    200 കോടി രൂപ വരെയുള്ള സർക്കാർ സംഭരണത്തിൽ ആഗോള ടെൻഡറുകൾ അനുവദിക്കില്ല.

    പണലഭ്യതയ്ക്കായി 35000 കോടി രൂപയുടെ പ്രത്യേക പദ്ധതി.

    പി.എഫ് ഉള്ള എല്ലാ സ്ഥാപനങ്ങൾക്കും ഇളവ് നൽകും. നിർബന്ധമായും അടയ്ക്കേണ്ട പി.എഫ് വിഹിതം 10 ശതമാനമായി കുറയും. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസത്തെ പിഎഫ് വിഹിതം സർക്കാർ അടയ്ക്കും.

    എൻ‌ബി‌എഫ്‌സികൾ‌ക്കായി 45,000 കോടി രൂപ ഭാഗിക ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം 2.0

    ബോണ്ടുകളുടെ / സിപികളുടെ പ്രാഥമിക ഇഷ്യു പോലുള്ള വായ്പകൾക്കായി നിലവിലുള്ള പിസിജി പദ്ധതി വിപുലീകരിക്കണം.ആദ്യത്തെ 20 ശതമാനം നഷ്ടം ഇന്ത്യൻ സർക്കാർ ഗ്യാരണ്ടിയായി വഹിക്കും. ഈ പദ്ധതിയുടെ ഫലമായി 45,000 കോടി രൂപയുടെ പണലഭ്യത ഉറപ്പാക്കും
    Published by:Asha Sulfiker
    First published: