ഏപ്രിൽ 22നായിരുന്നു പഹൽഗാമിൽ ഭീകരാക്രമണം നടന്നത്. 26 പേരെയാണ് ഭീകരവാദികൾ പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ വെടിയുതിർത്ത് കൊലപ്പെടുത്തിയത്. എന്തുചെയ്യണമെന്ന് അറിയാതെ ഭയന്ന് നിന്ന വിനോദസഞ്ചാരികൾക്കായി അന്ന് സദൈര്യം മുന്നോട്ടു വന്ന് ഭീകരരെ എതിർത്ത് വ്യക്തിയായിരുന്നു സയ്യിദ് ആദിൽ ഹുസൈൻ ഷാ.
ഭയചകിതരായ വിനോദസഞ്ചാരികളെ ഭീകരവാദികൾ നിഷ്ഠൂരം കൊന്നു തള്ളുമ്പോൾ 28 കാരനായ ആദിൽ സദൈര്യം പ്രതികരിക്കുകയും അതിന്റെ പേരിൽ ജീവൻ ബലിയർപ്പിക്കുകയും ചെയ്തു. കുതിര സവാരിക്കാരനായിരുന്നു ആദിൽ ഹുസൈൻ ഷാ. തന്റെ മുന്നിൽ നടക്കുന്ന ഈ കൊടും ക്രൂരതയെ കണ്ടുനിൽക്കാതെ തന്നേക്കൊണ്ടാവും പോലെ പ്രതികരിച്ച് ജീവൻ നഷ്ടപ്പെട്ട ആദിൽ ഹുസൈൻ ഷാ സാഹോദര്യത്തിന്റെയും ധീരതയുടെയും മാനവികതയുടെയും പ്രതീകമാണ്.
advertisement
പുലര്‍ച്ചെ 1.44നായിരുന്നു സൈന്യത്തിന്റെ തിരിച്ചടി. ബഹവല്‍പൂര്‍, മുസാഫറബാദ്, കോട്‌ലി, മുരിഡ്കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. ഹാഫിസ് സയീദ് നയിക്കുന്ന ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ആസ്ഥാനമാണ് മുരിഡ്കെ. പാക് പഞ്ചാബ് പ്രവിശ്യയിലെ ബഹവല്‍പൂര്‍ മസൂദ് അസ്ഹറിന്റെ ജെയ്ഷ്-ഇ-മുഹമ്മദിന്റെയും താവളമാണ്. പഹൽഗാം ആക്രമണം നടന്ന് പതിനഞ്ചാം നാളാണ് തിരിച്ചടിച്ചത്. ലാഷ്‌കർ, ജയ്ഷേ കേന്ദ്രങ്ങൾ തകർത്തു. 9 മേഖലയിലാണ് ആക്രമണം നടത്തിയത്.