ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും.സുപ്രീം കോടതി കൊളീജിയത്തിന്റേതാണ് ശുപാര്‍ശ. നിലവില്‍ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് സൗമെന്‍ സെന്‍. കേരള ഹൈക്കോടതി ജഡ്ജി മുഹമ്മദ് മുഷ്താഖിനെ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനും കൊളീജിയം ശുപാർശ ചെയ്തു.
അലഹബാദ് ഹൈക്കോടതി ജഡ്ജിയായ മനോജ് കുമാർ ഗുപ്തയെ ഉത്തരാഖണ്ഡ് ഹൈക്കോടതിചീഫ് ജസ്റ്റിസായും ബോംബെ ഹൈക്കോടതി ജഡ്ജിയായ രേവതി പി മോഹിതെ ദേരയെ മേഘാലയ ഹൈക്കോടതിചീഫ് ജസ്റ്റിസായും ബോംബെ ഹൈക്കോടതിയിലെ ജഡ്ജിയായ എംഎസ് സോനകിനെ ജാർഖണ്ഡ് ഹൈക്കോടതിചീഫ് ജസ്റ്റിസായും ഒഡീഷ ഹൈക്കോടതി ജഡ്ജിയായ സൻഗം കുമാർ സഹോയെ പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശചെയ്തിട്ടുണ്ട്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
Dec 18, 2025 8:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ജസ്റ്റിസ് സൗമന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും
